538 കോ​ടി​യു​ടെ ബാ​ങ്ക് ത​ട്ടി​പ്പ് ജെ​റ്റ് എ​യ​ർ​വെ​യ്സ് സ്ഥാ​പ​ക​ൻ ന​രേ​ഷ് ഗോ​യ​ൽ അ​റ​സ്റ്റി​ൽ

മും​ബൈ: ജെ​റ്റ് എ​യ​ർ​വെ​യ്സ് സ്ഥാ​പ​ക​ൻ ന​രേ​ഷ് ഗോ​യ​ൽ അ​റ​സ്റ്റി​ൽ. 538 കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​ക തി​രി​മ​റി ന​ട​ത്തി​യ കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റാ​ണ് (ഇ​ഡി) അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

എ​ട്ട് മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്ത​ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ്. മും​ബൈ​യി​ലെ ഇ​ഡി ഓ​ഫീ​സി​ൽ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ന​രേ​ഷ് ഗോ​യ​ലി​നെ ഇ​ഡി ചോ​ദ്യം ചെ​യ്ത​ത്. നേ​ര​ത്തെ സി​ബി​ഐ അ​ന്വേ​ഷി​ച്ചി​രു​ന്ന കേ​സി​ൽ ഇ​ഡി​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു.

കാ​ന​റ ബാ​ങ്ക് ന​ൽ​കി​യ 538 കോ​ടി രൂ​പ​യു​ടെ ക്ര​യ​വി​ക്ര​യ​ത്തി​ലെ തി​രി​മ​റി​യു​ടെ പേ​രി​ൽ ന​രേ​ഷ് ഗോ​യ​ലി​നും ഭാ​ര്യ അ​നി​ത ഗോ​യ​ലി​നും ജെ​റ്റ് എ​യ​ർ​വെ​യ്സി​ലെ മ​റ്റ് ചി​ല മു​ൻ ജീ​വ​ന​ക്കാ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.

Related posts

Leave a Comment