അ​വാ​ർ​ഡ് പെ​രു​മ​യി​ൽ എ​സ്.​എ​സ്. ജി​ഷ്ണു​ദേ​വ്

ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന ഒ​നി​റോ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം അ​വാ​ർ​ഡ്സി​ൽ “റോ​ട്ട​ൻ സൊ​സൈ​റ്റി” എ​ന്ന പ​രീ​ക്ഷ​ണ സി​നി​മ​യു​ടെ സം​വി​ധാ​ന​ത്തി​ന് എ​സ്.​എ​സ്. ജി​ഷ്ണു​ദേ​വി​നെ മി​ക​ച്ച സം​വി​ധാ​യ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഫൈ​ന​ൽ റൗ​ണ്ടി​ൽ അ​ഞ്ചോ​ളം വി​ദേ​ശ സി​നി​മ​ക​ളു​മാ​യി മ​ത്സ​രി​ച്ചാ​ണ് ജി​ഷ്ണു ദേ​വ് മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ​ത്.

ഒ​പ്പം പ്രി​ൻ​സ് ജോ​ൺ​സ​ൺ മി​ക​ച്ച സ​ഹ​ന​ട​നാ​യും തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. റോ​ട്ട​ൻ സൊ​സൈ​റ്റി ഇ​തി​നോ​ട​കം 125 ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ൽ അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി ജൈ​ത്ര​യാ​ത്ര തു​ട​രു​ന്നു.

ഒ​രു ഭ്രാ​ന്ത​ന്‍റെ കൈ​യി​ൽ അ​വി​ചാ​രി​ത​മാ​യി ഒ​രു കാ​മ​റ ല​ഭി​ക്കു​ക​യും ആ ​കാ​മ​റ​യി​ൽ പ​ക​ർ​ത്തു​ന്ന വി​വി​ധ ദൃ​ശ്യ​ങ്ങ​ളു​മാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. വ​രാ​ഹ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ജി​നു സെ​ലി​ൻ, സ്നേ​ഹ​ൽ റാ​വു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സി​നി​മ​യു​ടെ നി​ർ​മാ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

ടി. ​സു​നി​ൽ പു​ന്ന​ക്കാ​ട് സി​നി​മ​യി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ ഭ്രാ​ന്ത​നെ അ​വ​ത​രി​പ്പി​ക്കു​ന്നു. ബേ​ബി ആ​രാ​ധ്യ , ഷാ​ജി ബാ​ല​രാ​മ​പു​രം, മാ​ന​സ പ്ര​ഭു, ജി​നു സെ​ലി​ൻ, ഗൗ​തം എ​സ് കു​മാ​ർ, വി​പി​ൻ ശ്രീ​ഹ​രി, ര​മേ​ശ് ആ​റ്റു​കാ​ൽ, ചാ​ല കു​മാ​ർ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.

സി​നി​മ​യു​ടെ എ​ഡി​റ്റിം​ഗ്, സി​നി​മാ​റ്റോ​ഗ്രാ​ഫി, തി​ര​ക്ക​ഥ എ​ന്നി​വ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ജി​ഷ്ണു ദേ​വ് ത​ന്നെ​യാ​ണ്. ജി​ഷ്ണു ദേ​വി​ന് ക​ലാ​നി​ധി ഫോ​ക് ഫെ​സ്റ്റി​വ​ലി​നോ​ട് അ​നു​ബ​ന്ധി​ച്ചു ര​ബീ​ന്ദ്ര​നാ​ഥ ടാ​ഗോ​ർ സ്മൃ​തി പ്ര​ഥ​മ ദൃ​ശ്യ മാ​ധ്യ​മ പു​ര​സ്കാ​ര​വും റോ​ട്ട​ൻ സൊ​സൈ​റ്റി​യു​ടെ സം​വി​ധാ​ന മി​ക​വി​ന് ല​ഭി​ച്ചി​രു​ന്നു. – പി​ആ​ർ​ഒ അ​ജ​യ് തു​ണ്ട​ത്തി​ൽ

Related posts

Leave a Comment