ചെന്നൈയ്ക്കു വൻ ജയം

പൂ​ന: ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിനു രാജസ്ഥാൻ റോയ ൽസിനെതിരേ 64 റൺസ് വിജയം. ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ന്‍റെ ഓ​പ്പ​ണിം​ഗ് ബാ​റ്റ്‌​സ്മാ​ന്‍ ഷെ​യ്ന്‍ വാ​ട്‌​സ​ണ്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സി​നെ​തി​രേ സെ​ഞ്ചു​റി കു​റി​ച്ചു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ചെ​ന്നൈ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സി​നെ​തി​രേ 205 റ​ണ്‍സ് ല​ക്ഷ്യം ന​ല്‍കി. വാ​ട്‌​സ​ന്‍റെ സെ​ഞ്ചു​റി മി​ക​വി​ല്‍ ചെ​ന്നൈ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 204 റ​ണ്‍സെ​ടു​ത്തു. 51 പ​ന്തു​ക​ളി​ലാ​ണ് സീ​സ​ണി​ലെ ര​ണ്ടാം സെ​ഞ്ചു​റി പി​റ​ന്ന​ത്. 57 പ​ന്തു​ക​ള്‍ നേ​രി​ട്ട വാ​ട്‌​സ​ണ്‍ 106 റ​ണ്‍സ് നേ​ടി പു​റ​ത്താ​യി.

മറുപടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാൻ 18.3 ഓവറിൽ 140ന് എല്ലാവരും പുറത്തായി. വൻ സ്കോർ പിന്തുടർന്ന രാജസ്ഥാൻ ബാറ്റ്സ്മാന്മാർക്ക് ഒരിക്കൽപ്പോലും വിജയിക്കാനാവശ്യമായ പ്രകടനം നടത്താനായില്ല. ബെൻ സ്റ്റോക്സും (45), ജോസ് ബട്‌ലറും (22) മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്.

അ​മ്പാ​ട്ടി റാ​യു​ഡു ( എ​ട്ടു പ​ന്തി​ല്‍ 12), സു​രേ​ഷ് റെ​യ്‌​ന (29 പ​ന്തി​ല്‍ 46), എം.​എ​സ്. ധോ​ണി (മൂ​ന്നു പ​ന്തി​ല്‍ അ​ഞ്ച്), സാം ​ബി​ല്ലിം​ഗ്‌​സ് (ഏ​ഴു പ​ന്തി​ല്‍ മൂ​ന്ന്) എ​ന്നി​വ​ര്‍ പു​റ​ത്താ​യി.തു​ട​ര്‍ച്ച​യാ​യു​ള്ള വി​ക്ക​റ്റ് വീ​ഴ്ച ചെ​ന്നൈ​യെ വ​ന്‍ സ്‌​കോ​റി​ലെ​ത്തു​ന്ന​തി​ല്‍നി​ന്നു ത​ട​ഞ്ഞു.

ഡ്വെ​യ്ന്‍ ബ്രാ​വോ (16 പ​ന്തി​ല്‍ 24), ര​വീ​ന്ദ്ര ജ​ഡേ​ജ (ര​ണ്ട്) എ​ന്നി​വ​ര്‍ പു​റ​ത്താ​കാ​തെ നി​ന്നു. രാ​ജ​സ്ഥാ​നു വേ​ണ്ടി ശ്രേ​യ​സ് ഗോ​പാ​ല്‍ മൂ​ന്നു വി​ക്ക​റ്റും ബെ​ന്‍ ലോ​ഗ്‌​ലി​ന്‍ ര​ണ്ടു വി​ക്ക​റ്റും വീ​ഴ്ത്തി.ചെന്നൈയിക്കുവേണ്ടി ദീപക് ചഹാർ, ബ്രാവോ, ശാർദുൽ ഠാക്കൂർ, കരൺ ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Related posts