വിദ്യാർഥികൾക്ക് നേരെ നടന്ന ആക്രണം;  മു​ഖം​മൂ​ടി​യ​ണി​ഞ്ഞ ഭീ​രു​ക്ക​ള്‍ ശി​ക്ഷി​ക്ക​പ്പെ​ടും​വ​രെ ഈ ​രാ​ജ്യം ഇ​നി ഉ​റ​ങ്ങി​ല്ലെന്ന് ടൊ​വി​നോ തോ​മ​സ്

കൊ​ച്ചി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രെ ന​ട​ന്ന ഗു​ണ്ടാ അ​തി​ക്ര​മ​ങ്ങ​ളി​ൽ പ്ര​തി​ക​രണവുമായി ന​ട​ൻ ടൊ​വി​നോ തോ​മ​സ്. മു​ഖം​മൂ​ടി​യ​ണി​ഞ്ഞ ഭീ​രു​ക്ക​ൾ നി​യ​മ​പ​ര​മാ​യി ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​തു വ​രെ ഈ ​രാ​ജ്യം ഇ​നി ഉ​റ​ങ്ങി​ല്ലെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ നി​ഷ്ക്രി​യ​രാ​ണെ​ങ്കി​ൽ ന​മ്മു​ടെ രാ​ജ്യ​ത്തി​ന് സാ​ര​മാ​യി എ​ന്തോ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. നി​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യം എ​ന്തു​മാ​യി​ക്കൊ​ള്ള​ട്ടെ, ഇ​വി​ടെ എ​ല്ലാം സാ​ധാ​ര​ണ​മാ​ണെ​ന്നു ആ​രെ​ങ്കി​ലും ഇ​നി​യും ക​രു​തു​ന്നു​ണ്ടെ​ങ്കി​ല്‍ അ​ക്ഷ​ന്ത​വ്യ​മാ​യ തെ​റ്റാ​ണ​തെ​ന്നും ടൊ​വി​നോ വ്യ​ക്ത​മാ​ക്കു​ന്നു.

Related posts