ഷൂ​ട്ടിം​ഗി​നി​ടെ അ​പ​ക​ടം; ന​ട​ൻ ജോ​ജു ജോ​ർ​ജി​ന് പ​രി​ക്ക്

ചെ​ന്നൈ: ഷൂ​ട്ടിം​ഗി​നി​ടെ ന​ട​ൻ ജോ​ജു ജോ​ർ​ജി​ന് പ​രി​ക്ക്. ക​മ​ൽ​ഹാ​സ​നെ നാ​യ​ക​നാ​ക്കി മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്യു​ന്ന ത​ഗ് ലൈ​ഫ് എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.

ജോ​ജു​വി​ന്‍റെ കാ​ൽ പാ​ദ​ത്തി​ന്‍റെ എ​ല്ലി​ന് പൊ​ട്ട​ലു​ണ്ടാ​യി. ഹെ​ലി​കോ​പ്റ്റ​റി​ൽ നി​ന്നും ചാ​ടു​ന്ന രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജോ​ജു​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

ന​ട​ൻ​മാ​രാ​യ ക​മ​ൽ​ഹാ​സ​ൻ, നാ​സ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം പോ​ണ്ടി​ച്ചേ​രി​യി​ലെ എ​യ​ർ​പോ​ർ​ട്ടി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. ഇ​വ​ര്‍ ക​യ​റി​യ ഹെ​ലി​കോ​പ്റ്റ​ർ തി​രി​ച്ചി​റ​ങ്ങി​യ​ശേ​ഷം മൂ​ന്നു​പേ​രും ചാ​ടി ഇ​റ​ങ്ങു​ന്ന ഭാ​ഗ​ങ്ങ​ളാ​ണ് ചി​ത്രീ​ക​രി​ച്ചി​രു​ന്ന​ത് . ഇ​തി​നി​ട​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട് ജോ​ജു താ​ഴെ വീഴുകയായിരുന്നു.

 

 

 

 

Related posts

Leave a Comment