തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസത്തിനകം കാലവർഷം വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബി കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം മൂലം വരുന്ന ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കും. കാലവർഷത്തിന്‍റെ തുടക്കത്തിൽ മഴ കുറവായിരുന്ന ഇടുക്കി ഉൾപ്പടെയുള്ള ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശക്തമായ തിരിച്ചു വരവുണ്ടാകും..! മടിച്ചു നിന്ന കാലവർഷം രണ്ടു ദിവസത്തിനകം വീണ്ടും സജീവമാകും; ഇടുക്കി ജില്ലലയിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥകേന്ദ്രം
