വാളയാർ: ആഡംബരബസിൽ കടത്തുകയായിരുന്ന പത്തരലക്ഷം രൂപയുടെ കുഴൽപണം വാളയാർ ചെക്ക്പോസ്റ്റിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ സ്വദേശിയായ മുഹമ്മദ് അബ്ദുൾ ഖാദറെ അറസ്റ്റ് ചെയ്തു. ഇന്നു രാവിലെയാണ് സംഭവം. ചെന്നൈയിൽ നിന്നും എറണാകുളത്തേക്ക് വന്ന വോൾവോ ബസിൽ നിന്നുമാണ് കുഴൽപണം പിടികൂടിയത്. കൂടുതൽ അന്വേഷണം നടന്നുവരുന്നു.
വോൾവോ ബസിലെ കടത്തിയ പത്തരലക്ഷം കുഴൽപണം പിടികൂടി; ചെന്നൈ സ്വദേശിയായ മുഹമ്മദ് അബ്ദുൾ ഖാദർ അറസ്റ്റിൽ
