ഇഷ്ടപ്പെട്ടു…!കലോത്സവ വേദിയിലേക്ക് ഓസ്‌ട്രേലിയയില്‍നിന്ന് ഗ്രേപ്പ് കോഫിയും ഭാര്യ ഡയനും

ktm-australia-lകാഞ്ഞിരപ്പള്ളി: കലോത്സവ വേദിയില്‍ അപരിചിതരായ രണ്ടു പേരെ കണ്ട എല്ലാവരും ഒന്ന് അമ്പരന്നു. ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ ഗ്രേപ്പ് കോഫിയും ഭാര്യ ഡയനുമാണ് ഇന്നലെ ഉച്ചയോടെ സെന്റ് ഡോമിനിക്‌സ് സ്‌കൂളിലെ വേദിയിലെത്തിയത്. കാഞ്ഞിരപ്പള്ളി കോവില്‍ക്കടവ് സ്വദേശിയും എട്ടു വര്‍ഷമായി ഓസ്ട്രലിയയില്‍ ജോലി ചെയ്യുകയും ചെയ്യുന്ന സന്തോഷിന്റെ വീട്ടില്‍ ക്രിസ്മസ്–പുതുവത്സര ആഘോഷത്തിനായി എത്തിയതാണ് ഗ്രേപ്പും ഡയനും. കുട്ടികളുടെ കലാമേള ഇവിടെ നടക്കുന്നുണ്ടെന്ന വിവരം സന്തോഷ് പറഞ്ഞപ്പോള്‍ ഇരുവര്‍ക്കും കാണണമെന്ന ഹരമായി.

അങ്ങനെ സന്തോഷിനൊപ്പമാണ് ഇവര്‍ വേദിയിലെത്തിയത്. ചെണ്ടമേളത്തില്‍ വിജയികളായ ളാക്കാട്ടൂര്‍ സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം ചെണ്ടകൊട്ടാനും ഫോട്ടോയ്ക്ക് പോസു ചെയ്യാനും സെല്‍ഫിയെടുക്കാനും ഇവരും ചേര്‍ന്നു.ഒപ്പനയ്ക്കു പുറമേ വാദ്യങ്ങളും നൃത്ത ഇനങ്ങളും ഇവര്‍ക്കു നന്നേ പിടിച്ചു.കേരള കലയെക്കുറിച്ചും കേരള കലയുടെ പാരമ്പര്യത്തെക്കുറിച്ചും ഓരോ ഇനത്തെപ്പറ്റിയും മറ്റുള്ളവരോടു തിരക്കി ഇവര്‍ അറിവു നേടി. കുട്ടികളുടെ കാലവൈഭവത്തില്‍ സന്തോഷം പ്രകടിപ്പിച്ചാണ് ഇവര്‍ വേദി വിട്ടത്.

Related posts