ക​ല്യാ​ണ​വീ​ട്ടി​ലെ ത​ല്ലു​മാ​ല..! പപ്പടത്തിനും സാമ്പറിനും ഉപ്പിനും വേണ്ടിയല്ല ഈ കല്ല്യാണ ത്തല്ല്; ബാലരാമപുരത്തെ കല്ല്യാണത്തല്ലിലെ കാര്യം നിസാരം…


തി​രു​വ​ന​ന്ത​പു​രം: പപ്പടത്തിനും സാമ്പറിനും ഉപ്പിനും വേണ്ടിയുള്ള തല്ല് കല്ല്യാണ വീടുകളിൽ നാം കണ്ടിട്ടുണ്ട്. എന്നാൽ അയൽവാസിയായ തന്നെ കല്ല്യാണം വിളിച്ചില്ലെന്ന് പറഞ്ഞ് ഒരു തല്ലുണ്ടാകുന്ന് ഇതാദ്യമായിരിക്കും. ബാലരാമപുരത്തെ കല്ല്യാണത്തല്ല് വാർത്ത സമൂഹ മാധ്യമത്തിൽ വൈറലാകുവകാണ്.

ബാ​ല​രാ​മ​പു​രത്ത് ക​ല്യാ​ണ​വീ​ട്ടി​ലു​ണ്ടാ​യ കൂ​ട്ട​ത്ത​ല്ലി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ഭി​ജി​ത്ത്, സ​ന്ദീ​പ്, രാ​ഹു​ൽ , വി​വേ​ക് തു​ട​ങ്ങി ക​ണ്ടാ​ല​റി​യാ​വു​ന്ന 15 പേ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ക​ല്യാ​ണം വി​ളി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച് അ​യ​ൽ​വാ​സി​യാ​യ അ​ഭി​ജി​ത്താ​ണ് പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി​​ത്.

വ​ധ​ശ്ര​മ​മ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സ്. ശ​നി​യാ​ഴ്ച രാ​ത്രി ബാ​ല​രാ​മ​പു​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ലാ​യി​രു​ന്നു കൂ​ട്ട​ത്ത​ല്ലു​ണ്ടാ​യ​ത്.

 സം​ഭ​വ​ത്തി​ൽ വ​ധു​വി​ന്‍റെ അ​ച്ഛ​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 

Related posts

Leave a Comment