ബൈക്ക് അപകടത്തിൽപ്പെട്ട് മറിഞ്ഞു വീണു; ബൈക്ക് ഉപേക്ഷിച്ച് യുവാവ് ഓടിയത് ഒരു പൊതിയുമെടുത്ത്; പിന്നാലെ ഓടി പിടിച്ചുകെ ട്ടിയപ്പോൾ കണ്ട കാഴ്ച അമ്പരപ്പിക്കുന്നത്

 

കാ​യം​കു​ളം : വ​ള്ളി​കു​ന്ന​ത്ത് ബൈ​ക്ക് അ​പ​ക​ട​ത്തി​ൽപ്പെട്ട യു​വാ​വി​ൽനി​ന്ന് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. നാ​ലു പേ​ർ അ​റ​സ്റ്റി​ൽ.

ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പെ​ട്ടതി​നെ തു​ട​ർ​ന്ന് റാ​ന്നി വ​ട​ക്കേ​ട​ത്ത് വീ​ട്ടി​ൽ അ​തു​ൽ (29) ആ​ണ് ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്. ബൈ​ക്കി​ൽ ക​ട്ട​ച്ചി​റ​യി​ൽ നി​ന്നും കെ​പി റോ​ഡി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

ക​ട്ട​ച്ചി​റ പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള പ​ച്ച​ക്ക​റി ക​ട​യി​ലെ പെ​ണ്‍​കു​ട്ടി​യെ ത​ട്ടി ഇ​ട്ട ശേ​ഷം ബൈ​ക്കി​ൽ അ​തി​വേ​ഗ​ത്തി​ൽ പോ​യ അ​തു​ൽ എ​തി​രേ വ​ന്ന കാ​റി​ൽ ത​ട്ടി വീ​ഴു​ക​യാ​യി​രു​ന്നു.

സ​മീ​പ​മു​ള്ള ക​ട​ക്കാ​രും അ​യ​ൽ​വാ​സി​ക​ളും ഓ​ടി എ​ത്തി​യ​പ്പോ​ൾ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് തെ​റി​ച്ച് വീ​ണ പൊ​തി​യു​മാ​യി അ​തു​ൽ ഓ​ടു​ന്ന​ത് ക​ണ്ട് സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി പോലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോലീ​സ് സ്ഥ​ല​ത്ത് എ​ത്തി പ്ര​തി​യെ പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും ഒ​ട്ട​ന​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ വ​ള്ളി​കു​ന്നം ക​ടു​വി​നാ​ൽ എം​എം കോ​ള​നി ര​ഞ്ജി​നി ഭ​വ​നി​ൽ മു​നീ​ർ (ന​സീ​ർ -33) ആ​ണ് ക​ഞ്ചാ​വ് ന​ൽ​കി​യ​തെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി പോലീ​സ് പ​റ​ഞ്ഞു.

ഇ​യാ​ളെ​യും തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​തു​ലി​നോ​ടൊ​പ്പം കൂ​ട്ടാ​ളി​യാ​യി വ​ന്ന പ​റ​ക്കോ​ട് സു​ബി​ൻ ഭ​വ​ന​ത്തി​ൽ സു​ബീ​ർ(30)നെ​യും മു​നീ​റി​ന്‍റെ ഒ​പ്പം ക​ഞ്ചാ​വ് ക​ച്ച​വ​ടം ചെ​യ്ത് വ​ന്ന ആ​ദി​നാ​ട് വി​ഷ്ണു​ഭ​വ​നി​ൽ വി​ഷ്ണു(35)വിനെയും സി​ഐ എം.​എം.​ഇ​ഗ്നേ​ഷ്യ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോലീ​സ് സം​ഘം പി​ടി​കൂ​ടി.

Related posts

Leave a Comment