ലിറ്റില്‍ ജോണ്‍ എന്നൊരിക്കലും ഞാന്‍ അവനെ വിളിക്കില്ല; വ്യാജ വാര്‍ത്തകളോടു രോക്ഷം പൂണ്ട് കരീനാ കപൂര്‍

timurജനിച്ച നാള്‍ മുതല്‍ തൈമൂര്‍ അലിഖാന്‍ പട്ടൗഡി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സെയ്ഫ്-കരീനാ ദമ്പതികളുടെ മകന് ആദ്യം പാരയായത് സ്വന്തം പേരു തന്നെയായിരുന്നു. തൈമൂര്‍ എന്ന ക്രൂരനായ ഭരണാധികാരിയുടെ പേര് എന്തിന് മകനിട്ടു എന്നാണ് തൈമൂറിന്റെ മാതാപിതാക്കളോട് ആളുകള്‍ ചോദിച്ചത്. പലരും വളരെ മോശം കമന്റുകളാണിട്ടത്. ഒരു ഘട്ടത്തില്‍ പേരുമാറ്റിയാലോ എന്നു പിതാവ് സെയ്ഫ് വിചാരിച്ചിരുന്നു. എന്നാല്‍ മാതാവ് കരീന അതിനോട് എതിര്‍ക്കുകയായിരുന്നു.

അങ്ങനെ രംഗം ഒട്ടൊന്നു ശാന്തമായപ്പോഴാണ് കഴിഞ്ഞ ദിവസം കുഞ്ഞിന്റെ പേര് ജോണ്‍ എന്നു മാറ്റിയെന്ന് വാര്‍ത്ത വന്നത്. ബോളിവുഡ് ലോകം കുഞ്ഞിനെ ലിറ്റില്‍ ജോണ്‍ എന്നു വിളിക്കാന്‍ തുടങ്ങിയെന്നും വാര്‍ത്ത പ്രചരിപ്പിച്ചവര്‍ വച്ചുകാച്ചി. ചില പ്രമുഖ ദേശീയമാധ്യമങ്ങളും വാര്‍ത്ത ഏറ്റുപിടിച്ചതോടെ ആരാധകരും പുതിയ പേര് അംഗീകരിച്ചു. എന്നാല്‍ ഈ സംഭവത്തിനു ശേഷം നടന്ന ഒരു അഭിമുഖത്തില്‍ മകന്റെ പേര് മാറ്റേണ്ടകാര്യമില്ലെന്ന് കാര്യമില്ലെന്നു പറഞ്ഞ് രോക്ഷാകുലായാകുന്ന കരീനയെയായിരുന്നു കാണാന്‍ സാധിച്ചത്. മകന്റെ പേര്  തൈമൂര്‍ അലിഖാന്‍ പട്ടൗഡി എന്നു തന്നെയാണെന്നും അവനെ താന്‍ ഒരിക്കലും ലിറ്റില്‍ ജോണ്‍ എന്നു വിളിക്കില്ലെന്നുമായിരുന്നു കരീന പ്രതികരിച്ചത്. ഇതോടെ വാര്‍ത്ത വ്യാജമായിരുന്നുവെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെടുകയും ചെയ്തു.

Related posts