മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപെടുന്പോൾ ഉണ്ടാകുന്ന ചെറിയ പോറലുകൾ, മുറിവുകൾ എന്നിവ അവഗണി ക്കരുത്. മുറിവോ പോറലോ ഉണ്ടായാൽ പ്രതിരോധ കുത്തിവയ്പ് എടുക്കാം. പേവിഷബാധ തടയാം. മരണം ഒഴിവാക്കാം. പേവിഷ ബാധ- പ്രതിരോധ ചികിത്സാ മാനദണ്ഡങ്ങൾകാറ്റഗറി 1മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക – കുത്തിവയ്പ് നല്‍കേണ്ടതില്ല. സോപ്പും ധാരാളം വെള്ളവും ഉപയോഗിച്ചു കഴുകുക.കാറ്റഗറി 2തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ – പ്രതിരോധ കുത്തിവയ്പ് എടുക്കണംകാറ്റഗറി 3രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്തെ നക്കൽ, ചുണ്ടിലോ വായിലോ നക്കൽ, വന്യമൃഗങ്ങളുടെ കടി – ഇൻട്രാ ഡെർമൽ റാബിസ് വാക്സിനേഷൻ (ഐഡിആർവി), ഹ്യൂമൻ റാബിസ് ഇമ്യൂണോ ഗ്ലോബുലിൻ(എച്ച്ആർഐജി) മുറിവിനു ചുറ്റുമായി എടുക്കുന്ന ഇമ്യൂണോ ഗ്ലോബുലിൻ പെട്ടെന്ന് പ്രതിരോധം നല്കുന്നു. ഐഡിആർവി ശരീരത്തിൽ പ്രതിരോധ ആന്റിബോഡികൾ ഉണ്ടാക്കാനെടുക്കുന്ന കാലയളവിൽ ഇമ്യൂണോഗ്ലോബുലിൻ…
Read MoreDay: June 8, 2024
നെതന്യാഹു ജൂലൈ 24ന് യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യും
വാഷിംഗ്ടൺ ഡിസി: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ജൂലൈ 24നു യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യും. ഗാസാ യുദ്ധത്തിന്റെ പേരിൽ വിമർശനങ്ങൾ നേരിടുന്ന ഇസ്രയേലിനുള്ള യുഎസ് പിന്തുണയിൽ ഇളക്കമില്ലെന്നു വ്യക്തമാക്കാൻ കോൺഗ്രസ് അംഗങ്ങൾ നെതന്യാഹുവിനെ ക്ഷണിക്കുകയായിരുന്നു. ഭരണ- പ്രതിപക്ഷ പിന്തുണ ഇതിനുണ്ടായി. നെതന്യാഹുവിനും അദ്ദേഹത്തിന്റെ പ്രതിരോധമന്ത്രി യൊവാവ് ഗാലന്റിനും എതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നതിന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ പ്രോസിക്യൂഷൻ കഴിഞ്ഞമാസം അപേക്ഷ നല്‍കിയിരുന്നു.
Read Moreബഹിരാകാശ സഞ്ചാരി സുനിതയുടെ ഡാൻസ് വൈറലായി
ഹൂസ്റ്റൺ: നാസയുടെ ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും ബുച്ച് വിൽമറും അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിൽ കാലുകുത്തിയതോടെ ബോയിംഗ് കന്പനിയുടെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്റെ പരീക്ഷണവിക്ഷേപണം വിജയകരം. അന്‍പത്തെട്ടുകാരിയായ സുനിതയുടെ മൂന്നാം ബഹിരാകാശ യാത്രയാണിത്. സുനിത പൈലറ്റും അറുപത്തൊന്നുകാരനായ വിൽമർ കമാൻഡറുമായിരുന്നു. ബുധനാഴ്ച ഫ്ലോറിഡയിലെ കേപ് കാനവറാളിൽനിന്ന് ഉയർന്ന സ്റ്റാർലൈനർ 26 മണിക്കൂർ യാത്രയ്ക്കുശേഷം അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനുമായി സന്ധിച്ചു. ഒരിക്കൽക്കൂടി സ്റ്റേഷനിലെത്തിയതിന്റെ ആഹ്ലാദം ഡാൻസിലൂടെയാണ് സുനിത പ്രകടിപ്പിച്ചത്. സ്റ്റേഷനിലുണ്ടായിരുന്ന അസ്ട്രനോട്ടുകൾ അതിഥികളെ ആലിംഗനം ചെയ്തു സ്വീകരിച്ചു. സുനിതയുടെ ഡാൻസിന്റെ വീഡിയോ നാസ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. എട്ടു മണിക്കൂർകൊണ്ട് രണ്ടേമുക്കാൽ ലക്ഷം പേരാണ് ഇതു കണ്ടത്. വിമാനനിർമാതാക്കളായ ബോയിംഗ് കന്പനി നാസയുടെ സഹായത്തോടെ വികസിപ്പിച്ച സ്റ്റാർലൈനർ പേടകത്തിൽ മനുഷ്യനെ കയറ്റിയുള്ള ആദ്യ യാത്രയായിരുന്നു ഇത്. സുനിതയും വിൽമറും നാസയുടെ മുതിർന്ന അസ്ട്രനോട്ടുകളാണ്. സുനിത 2006ലും…
Read Moreയുദ്ധം ഒന്‍പതാം മാസത്തിലേക്ക്: ആക്രമണം തുടർന്ന് ഇസ്രയേൽ
കയ്റോ: ഗാസാ യുദ്ധം ഒന്‍പതാം മാസത്തിലേക്കു കടന്ന ഇന്നലെ ഇസ്രേലി സേന ശക്തമായ ആക്രമണം തുടർന്നു. കഴിഞ്ഞദിവസം 35 പേർ കൊല്ലപ്പെട്ട യുഎൻ സ്കൂൾ ഉൾപ്പെടുന്ന നുസെയ്റത്ത് അഭയാർഥി ക്യാന്പ് ഇന്നലെയും ആക്രമിക്കപ്പെട്ടു. ഗാസ സിറ്റി, ദയിർ അൽ ബലാ, റാഫയിലെ അൽ സുൽത്താൻ മേഖല എന്നിവിടങ്ങളിലും ആക്രമണമുണ്ടായി. ഇസ്രേലി കരസേനയ്ക്കു പുറമേ വ്യോമസേനയും നാവികസേനയും ആക്രമണത്തിൽ പങ്കുചേർന്നു. ഹമാസ്, ഇസ്ലാമിക് ജിഹാദ് തീവ്രവാദികൾ ഒക്ടോബർ ഏഴിനു തെക്കൻ ഇസ്രയേലിൽ ഭീകരാക്രമണം നടത്തി 1,194 പേരെ വധിക്കുകയും 251 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതിനു മറുപടിയായിട്ടാണ് ഇസ്രേലി സേന ഗാസയിൽ ആക്രമണം ആരംഭിച്ചത്. ഇതുവരെ 36,654 പലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളിൽ നൂറിലധികം പേരെ നേരത്തേ മോചിപ്പിച്ചിരുന്നു. ഗാസയിൽ അവശേഷിച്ച 120 ബന്ദികളിൽ 41 പേർ മരിച്ചിരിക്കാമെന്നാണ് ഇപ്പോഴത്തെ അനുമാനം. യുദ്ധം അവസാനിപ്പിക്കാനുള്ള…
Read Moreഅങ്ങനെ ആ കാശും പോയി… പോകാനും വരാനും ഒറ്റ ബസ് പോലുമില്ലാത്ത വഴിയിലെ ബസ് സ്റ്റോപ്പ് ഒടുവിൽ പൊളിച്ചടുക്കി
തൃശൂർ: പോകാനും വരാനും ഒരു ബസുപോലുമില്ലാത്ത വഴിയിൽ മോടിപിടിപ്പിച്ചുകൊണ്ടിരുന്ന ബസ് സ്റ്റോപ്പ് ഒടുവിൽ കോർപറേഷൻ പൊളിച്ചടുക്കി. തൃശൂർ നഗരത്തിലെ പാട്ടുരായ്ക്കൽ ബസ് സ്റ്റോപ്പാണ് പണികളെല്ലാം നിർത്തി പൊളിച്ചുമാറ്റി വെറും സിമന്റ് തറ മാത്രമാക്കിയത്. ആർക്കും വേണ്ടാത്ത ബസ് സ്റ്റോപ്പ് തൃശൂർ കോർപറേഷൻ മോടിയാക്കുന്ന കാര്യം ദീപിക നേരത്തേ റിപ്പോർട്ടു ചെയ്തിരുന്നു. എന്തിനാണ് യാത്രക്കാരാരും കാത്തുനിൽക്കാനില്ലാത്ത ഈ ബസ് സ്റ്റോപ്പ് ഹൈഫൈ ആയി നന്നാക്കുന്നതെന്ന് അധികാരികളോടു ചോദിച്ചായിരുന്നു രാഷ്ട്രദീപിക വാർത്ത. ഇക്കാര്യം ശ്രദ്ധയിൽപെട്ടതിനെതുടർന്നാണ് പാട്ടുരായ്ക്കൽ ബസ് സ്റ്റോപ്പ് മോടിപിടിപ്പിക്കൽ കോർപറേഷൻ അവസാനിപ്പിച്ചത്.നഗരത്തിലെ പല ബസ് സ്റ്റോപ്പുകളും അടിപൊളിയാക്കിയപോലെയാണ് ആരാരും കാത്തുനിൽക്കാനില്ലാത്ത പാട്ടുരായ്ക്കൽ ജംഗ്ഷനിൽനിന്നും അശ്വനി ജംഗ്ഷനിലേക്കുള്ള വഴിയിലുള്ള പഴയ ബസ് സ്റ്റോപ്പും മോടിപിടിപ്പിച്ചുകൊണ്ടിരുന്നത്. ബസില്ലാത്ത ഈ വഴിയിൽ ബസ് സ്റ്റോപ്പ് മോടിയാക്കുന്നതിനെ ആളുകൾ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. സ്വന്തം ലേഖകൻ
Read Moreഎനിക്ക് ഏറ്റവും ഇഷ്ടം സിനിമ; ഗായത്രി സുരേഷ്
ഒരിടവേളയ്ക്കുശേഷം അഭിനേത്രി ഗായത്രി സുരേഷ് മലയാളത്തില്‍ സജീവമാകുന്നു. പുതിയ റിലീസ് അഭിരാമിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന നഴ്സാണ് ഗായത്രി. ടൈറ്റിൽ കഥാപാത്രം. ഒരു ദിവസം അഭിരാമി വൈറലാകുന്നതും അവളുടെ ജീവിതം മാറിമറിയുന്നതുമാണ് സിനിമ. ഗായത്രിയുടെ ജീവിതവുമായി അടുത്തുനില്ക്കുന്ന വേഷമെന്നു തോന്നിയാല്‍ അതിശയമില്ല. ഗായത്രി സുരേഷ് എന്നു ഗൂഗിള്‍ ചെയ്താല്‍ സിനിമാവിശേഷങ്ങളേക്കാള് ട്രോളുകളാവും മുന്നിലെത്തുക. തുറന്നുപറയാന്‍ ഏറെ ഇഷ്ടമുള്ള ഗായത്രിയുടെ കമന്റുകളും നിലപാടുകളും പലപ്പോഴും വൈറല്‍, ട്രോളര്‍മാര്‍ക്കു പ്രിയങ്കരം. പക്ഷേ, അഭിരാമിയിലെ വേഷം വളരെ യാദൃച്ഛികമായി സംഭവിച്ചതാണെന്നു ഗായത്രി രാഷ്്ട്ര ദീപികയോടു പറഞ്ഞു. തുടക്കത്തില്‍ കൈനിറയെ ചിത്രങ്ങള്‍ 2014ല്‍ മിസ് കേരളയായപ്പോള്‍ പ്രധാന ലക്ഷ്യം സിനിമ തന്നെയായിരുന്നു. മധുരനാരങ്ങയില്‍ അസി. ഡയറക്ടറായ സുഹൃത്തു നല്കിയ ഫോട്ടോ കണ്ട് ചാക്കോച്ചന് എന്നെ ജമ്നാപ്യാരിയിലേക്കു വിളിച്ചു. വീട്ടില്‍ താത്പര്യമുണ്ടായിരുന്നില്ല. ഒറ്റ സിനിമയില്‍ നിര്‍ത്താമെന്നു പറഞ്ഞാണ് അതില്‍ അഭിനയിച്ചത്. പക്ഷേ, സിനിമയോട് ഇഷ്ടം…
Read Moreപോസ്റ്റർ യുദ്ധം നാലാം ദിവസം; തൃശൂരിൽ അടി കഴിഞ്ഞിട്ടും പോസ്റ്ററടി നിലയ്ക്കുന്നില്ല
തൃശൂർ: അങ്ങിനെ തുടർച്ചയായി നാലാം ദിവസവും തൃശൂരിൽ ഡിസിസിക്കും നേതാക്കൾക്കുമെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. എം.പി.വിൻസന്റ്, അനിൽ അക്കര എന്നിവരുടെ പേരെടുത്തു പറഞ്ഞാണ് ഇന്നുരാവിലെ തൃശൂർ പ്രസ്ക്ലബിനു മുന്നിൽ പോസ്റ്റർ പതിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസവും ഡിസിസി നേതൃത്വത്തിനെതിരെ നേതാക്കളുടെ പേരു പറഞ്ഞ് പോസ്റ്ററുകൾ പ്രസ്ക്ലബിനു മുന്നിലും ഡിസിസിക്കു മുന്നിലും പതിച്ചിരുന്നു.വെള്ളിയാഴ്ച ഡിസിസിയിൽ പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ലും നടന്നിരുന്നു. സ്വന്തം ലേഖകൻ
Read Moreബംഗാളിയായി അരിസ്റ്റോ സുരേഷ്; പോസ്റ്റർ റിലീസ് ചെയ്ത് സുരാജ്
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ അരിസ്റ്റോ സുരേഷ് നായകനാകുന്ന മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സുരാജ് വെഞ്ഞാറമൂടിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു. ബംഗാളിയായിട്ടാണ് അരിസ്റ്റോ സുരേഷ് അഭിനയിക്കുന്നത്. അരിസ്റ്റോ സുരേഷ് ആദ്യമായി നായകനാകുന്ന ചിത്രമാണിത്. അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും നിർമാതാവും സംവിധായകനുമായ ജോബി വയലുങ്കലും പ്രധാനവേഷത്തിൽ. കൊല്ലം തുളസി, ബോബൻ ആലുംമൂടൻ, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട്, ഒരു ചിരി ബമ്പര്‍ ചിരിയിലെ താരം ഷാജി മാവേലിക്കര, വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ്, കൊല്ലം ഭാസി തുടങ്ങിയവർ മറ്റു വേഷങ്ങളിൽ. ചിത്രം ഉടൻ തന്നെ തിയറ്ററുകളിലെത്തും. സംവിധായകൻ കൂടിയായ ജോബി വയലുങ്കലിന്റേതാണ് കഥ. തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് സംവിധായകനും ധരനും ചേർന്നാണ്.…
Read More“ഇനി തീരുമാനങ്ങൾ ആലോചിച്ചു മാത്രം”; തൃശൂരിലേക്ക് മത്സരിക്കാൻ വന്നതിനെ മുരളി കുറ്റപ്പെടുത്തിയത് ഒരാളെ മാത്രം; അന്വേഷണകമ്മീഷൻ വന്നതുകൊണ്ട് യാതൊരു ഗുണവുമില്ല…
കോഴിക്കോട്: കേരളത്തിൽ നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ സമയത്തു മാത്രമേ ഇനി രാഷ്ട്രീയത്തിൽ സജീവമാവുകയുള്ളുവെന്ന് കെ.മുരളീധരൻ.കോഴിക്കോട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനുള്ള മൂഡിപ്പോൾ ഇല്ലെന്ന് വയനാട്ടിൽ മത്സരിക്കുമോ എന്ന ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. രാജ്യസഭയിലേക്ക് ഒരുകാലത്തും പോകില്ലെന്നും രാജ്യസഭയ്ക്ക് താൻ എതിരാണെന്നും മുരളി വ്യക്തമാക്കി.കേരളത്തിൽ 18 സീറ്റുകളിൽ മികച്ച വിജയം നേടിയ പശ്ചാത്തലത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ തൽസ്ഥാനത്തു നിന്നും ഒരു കാരണവശാലും മാറ്റേണ്ട കാര്യമില്ലെന്നും മുരളി പറഞ്ഞു. ബിജെപിൽ വന്നാലെ രക്ഷയുള്ളു മുരളിക്ക് എന്ന കെ.സുരേന്ദ്രന്റെ പ്രസ്താവനയെക്കുറിച്ച് എന്താണ് പ്രതികരണമെന്ന് ചോദിച്ചപ്പോൾ അതിലും ഭേദം വീട്ടിലിരിക്കുകയാണെന്നായിരുന്നു മുരളിയുടെ മറുപടി.വടകരയിൽ നിന്ന് തൃശൂരിലേക്ക് മത്സരിക്കാൻ പോയതിന് മറ്റാരെയുമല്ല എന്നെത്തന്നെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും ആരെങ്കിലും എന്തെങ്കിലുമൊക്കെ പറയുന്നതു കേട്ട് എടുത്തു ചാടാൻ പാടില്ലായിരുന്നുവെന്നും ഇനി ആലോചിച്ചു മാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ പരാജയത്തിന് ആരേയും താൻ ഇതുവരെയും…
Read Moreമലബാറിലെ കായൽ ടൂറിസം കടലാസിൽ
കണ്ണൂർ-കാസർഗോഡ് ജില്ലകളിൽ കായല്‍ ടൂറിസത്തിന്റെ അനന്ത സാധ്യതകളിലേക്ക് വാതിലുകൾ തുറന്നിട്ട മലനാട്-മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി കടലാസിൽ ഉറങ്ങുന്നു. ആലപ്പുഴയില്‍ മാത്രമായി ഒതുങ്ങിനില്ക്കുന്ന കായല്‍ ടൂറിസത്തിന് പകരം വയ്ക്കാന്‍ കഴിയുന്ന ഉത്തരമലബാറിലെ അനന്ത സാധ്യതകളിൽ ഒന്നായിരുന്നു വളപട്ടണം മുതല്‍ കവ്വായി വരെയുള്ള പ്രദേശങ്ങളെ കോര്‍ത്തിണക്കി നടപ്പാക്കാനുദ്ദേശിച്ച മലനാട്-മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി. പദ്ധതികള്‍ക്കായി കോടികള്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തോടു കൂടി ഉത്തരമലബാറിലെ കായല്‍ ടൂറിസത്തിന് വഴി തുറക്കുമെന്നായിരുന്നു പ്രതീക്ഷ. ഈ സാധ്യതകളുടെ പശ്ചാത്തലത്തിലായിരുന്നു മലനാട്-മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി ആസൂത്രണം ചെയ്തത്. ഇതോടനുബന്ധിച്ചുള്ള കേന്ദ്ര പദ്ധതിയായ സ്വദേശ് ദര്ശന് സ്കീമിലുള്‍പ്പെടുത്തി വളപട്ടണത്ത് നിന്നാരംഭിച്ച് പറശിനിക്കടവിലൂടെ മലപ്പട്ടം മുനമ്പ് കടവ് വരെയുള്ള മുത്തപ്പന് ആന്‍ഡ് മലബാറി ക്യുസീന് ക്രൂയിസ്, വളപട്ടണത്ത് നിന്നും തെക്കുമ്പാട് വഴി പഴയങ്ങാടി വരെയുള്ള തെയ്യം ക്രൂയിസ്, പഴയങ്ങാടി മുതല്‍ കുപ്പം…
Read More