കുഞ്ഞ് പട്ടൗഡിയുടെ ചിത്രവുമായി സെയ്ഫ്

safeali-lഡിസംബര്‍ 20ന് സെയ്ഫിനും കരീനയ്ക്കും കുഞ്ഞ് പിറന്നതു മുതല്‍ വാര്‍ത്തകളില്‍ താരമാണ് തൈമൂര്‍ അലി ഖാന്‍ പട്ടൗഡി. ആരാധകര്‍ക്ക് ഏറെ സന്തോഷം പകര്‍ന്ന് കുഞ്ഞുമൊത്തുള്ള ചിത്രങ്ങളും താരങ്ങള്‍ പുറത്തു വിട്ടു. ഇതിനിടെ കുഞ്ഞിന് തൈമൂര്‍ എന്ന് പേരിട്ടതും വന്‍ വിവാദമായിരുന്നു. എന്നാല്‍ ഇതൊന്നും സെയ്ഫീന മുഖ വിലയ്—ക്കെടുത്തിട്ടില്ല.ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് തൈമൂര്‍. സെയ്ഫ് മകന്റെ മനോഹരമായ ചിത്രവുമായി നില്‍ക്കുന്ന ഫോട്ടോ സഹോദരി സോയ അലി ഖാനാണ് പുറത്തു വിട്ടത്.

പേപ്പറിലെ പെന്‍സില്‍ സ്—കെച്ചില്‍ കൃത്യമായി തൈമൂറിനെ പകര്‍ത്തി യിരിക്കുന്നു. വളരെ മനോഹരമായി വരച്ചിരി ക്കുന്നുവെന്ന് പട്ടൗഡി കുടുംബം പറയുന്നു.    കുഞ്ഞുണ്ടായ ശേഷവും പ്രസവകാല ത്തേതു പോലെ യാത്രകളില്‍ മുഴുകിയിരിക്കു കയാണ് താരകുടുംബം. ഇപ്പോള്‍ സെയ് ഫീനയും തൈമൂറും യൂറോപ്പില്‍ സെയ്ഫിന്റെ ഷെഫ് എന്ന ചിത്രത്തിന്റെ സെറ്റിലാണ്

Related posts