മഹാഭാഗ്യം..! കനത്ത മഴയും കോടമഞ്ഞും; വീട്ടിലേക്ക് ഓടിപ്പോകുന്നതിനിടെ കാട്ടാനയുമായി കൂട്ടിയിടിച്ചു; യുവാവിനെ തുമ്പികൈക്ക് തൂക്കിയെറിഞ്ഞ് ആന

മൂ​ന്നാ​ർ: വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന വ​ഴി റോ​ഡി​ൽ നി​ല​യു​റ​പ്പി​ച്ചി​രു​ന്ന കാ​ട്ടാ​ന​ ചുഴറ്റി യെറിഞ്ഞ യു​വാ​വി​നു പ​രി​ക്ക്. മൂ​ന്നാ​ർ ന​യ​മ​ക്കാ​ട് എ​സ്റ്റേ​റ്റ് സൗ​ത്ത് ഡി​വി​ഷ​ൻ സ്വ​ദേ​ശി​യാ​യ സു​മി​ത്ത് കു​മാ​റിനാ​ണ് (18) പ​രി​ക്കേ​റ്റത്.

മു​ന്പി​ൽ​പ്പെ​ട്ട യു​വാ​വി​നെ കാ​ട്ടാ​ന ചു​ഴ​റ്റി​യെ​ടു​ത്ത് തേ​യി​ല​ക്കാ​ട്ടി​ലേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നു.കാ​ലി​ന് ഒ​ടി​വ് സം​ഭ​വി​ച്ച യു​വാ​വി​നെ ടാ​റ്റാ ഹൈ​റേ​ഞ്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നാ​റി​ൽ​നി​ന്നു ജോ​ലി ക​ഴി​ഞ്ഞ് സു​ഹ്യ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഓ​ട്ടോ​യി​ലാ​ണ് സു​മി​ത്ത് കു​മാ​ർ എ​സ്റ്റേ​റ്റി​ലെ​ത്തി​യ​ത്. റോ​ഡി​ൽ നി​ർ​ത്തി​യ വാ​ഹ​ന​ത്തി​ൽ​നി​ന്നു ഇ​റ​ങ്ങി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​കു​ന്പോ​ൾ കാ​ട്ടാ​ന​യു​ടെ മു​ന്പി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞു കാ​ര​ണം എ​തി​രെ എ​ത്തി​യ ആ​ന​യെ കാ​ണാ​ൻ യു​വാ​വി​ന് ക​ഴി​ഞ്ഞി​ല്ല. ആ​ന​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തോ​ടെ യു​വാ​വി​നെ തു​ന്പി​കൈ ഉ​പ​യോ​ഗി​ച്ച് തേ​യി​ല​ക്കാ​ട്ടി​ലേ​ക്ക് ആ​ന എ​ടു​ത്തെ​റി​ഞ്ഞു.

ക​ലി പൂ​ണ്ട ആ​ന സ​മീ​പ​ത്തെ കാ​ടു​ക​ളി​ൽ തു​ന്പി​ക്കൈ​കൊ​ണ്ട് പ​ര​തി​യെ​ങ്കി​ലും യു​വാ​വി​നെ ആ​ന​യ്ക്കു കി​ട്ടി​യി​ല്ല. നാ​ട്ടു​കാ​രെ​ത്തി ബ​ഹ​ളം വച്ച​തോ​ടെ​യാ​ണ് ആ​ന കാ​ടു​ക​യ​റി​യ​ത്.

Related posts

Leave a Comment