കുഞ്ഞിന് വെളുത്ത നിറം, ഭര്‍ത്താവ് സംശയിക്കുമോ? കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപെടുത്തിയ കഥ സന്ധ്യ പറഞ്ഞു; കട്ടപ്പന കാഞ്ചിയാര്‍ മുരിക്കാട്ടുകുടിയില്‍ നടന്നത് കൊടുംക്രൂരത

കുഞ്ഞിന് നിറം കൂടി.. അമ്മ കഴുത്ത് ഞെരിച്ച് കുഞ്ഞിനെ കൊലപെടുത്തി; കട്ടപ്പന കാഞ്ചിയാര്‍ മുരിക്കാട്ടുകുടിയിലാണ് മനസാക്ഷിയ ഞെട്ടിയ്ക്കുന്ന ക്രൂരത നടന്നത്

കണ്ടത്തിൻകര ബിനുവിന്റെ ഭാര്യാസന്ധ്യയെയാണ് കട്ടപ്പന പോലീസ് അറസ്റ് ചെയ്തത് . ഏഴാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് . ഭർത്താവിന്റെ അമിത മദ്യപാനം മൂലം കഴിഞ്ഞ ഒരു വർഷക്കാലമായി സന്ധ്യ ഇവരുടെ വീട്ടിൽ മാതാവിനും സഹോദരനും ഭാര്യക്കുമൊപ്പമാണ് താമസിക്കുന്നത് . നവംബർ മുപ്പതാംതിയതി യാണ് കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് ഇവർക്ക് കുഞ്ഞുണ്ടാവുന്നത്.ആറുദിവസം ആശുപത്രിയിൽ കിടന്നതിന് ശേഷം തിരിച്ചു വീട്ടിലെത്തി .

ഏഴാം തിയതി രാവിലെ കുഞ്ഞിനെ കുളിപ്പിച്ച് കിടത്തിയതിനു ശേഷം സന്ധ്യയുടെ അമ്മ സമീപത്തുള്ള തോട്ടിൽ തുണിയലക്കുവാൻ പോയി. ഈ സമയത്താണ് സന്ധ്യ കട്ടിലിൽ കിടന്നിരുന്ന വെള്ള തുണിയുപയോഗിച്ചുകുഞ്ഞിന്റെ കഴുത്തിൽ ഇ ട്ട് കൈ ഉപയോഗിച്ച് ഞെക്കി കൊലപ്പെടുത്തിയത് . തുടർന്ന് തടിപ്പണിക്ക് പീരുമേട് മ്ലാമല എസ്റ്റേറ്റിൽ പണിക്കുപോയ ഭർത്താവിനെ കുട്ടിക്ക് അനക്കമില്ല എന്ന് ഫോണിൽ വിളിച്ചുപറഞ്ഞു.

വിവരമറിഞ്ഞ ഭർത്താവ് ഭാര്യ സഹോദരനെയും ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു. സന്ധ്യയുടെ സഹോദരനും ബന്ധുക്കളും ചേർന്ന് കുട്ടിയെ കട്ടപ്പന ആശുപതിയിൽ എത്തിച്ചു എങ്കിലും അതിനു മുൻപേ മരണം സംഭവിച്ചിരുന്നു . കുട്ടിയുടെ കഴുത്തിൽ പാടുകണ്ട ആശുപത്രി അധികൃതരാണ് വിവരം പോലീസിൽ അറിയിക്കുന്നത്.

തുടന്ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയതിലാണ് കൊലപാതകണമെന്നു തെളിഞ്ഞത്. ഇതിനിടയിൽ മുരിക്കാട്ടുകുടിയിലെ ആശാപ്രവർത്തക സന്ധ്യയുമായി സംസാരിക്കുകയും കുട്ടിയെ കൊന്നതായി സന്ധ്യ പറയുകയും ചെയ്തിരുന്നു . ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ എട്ടാം തിയതി സന്ധ്യയെ പോലീസ് അറസ്റുചെയ്യുകയായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കൊലചെയ്തത് താനാണെന്ന് സന്ധ്യ സമ്മതിക്കുകയായിരുന്നു.

സന്ധ്യയുടെയും ബിനുവിന്റെയും കല്യാണം കഴിഞ്ഞിട്ട് പത്തുവർഷമായി. ഒൻപതുവയസുള്ള ഒരു കുട്ടി ഇവർക്കുണ്ട്. ഇപ്പോൾ ഉണ്ടായ കുട്ടിക്ക് തന്റെയും ഭർത്താവിന്റെയും നിറമല്ല എന്ന കാരണത്താലാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്ന് സന്ധ്യ പോലീസിനോട് പറഞ്ഞു . കുട്ടിക്ക് നല്ല വെളുപ്പ് നിറമാണുള്ളത് . ഇതുമൂലം ഭർത്താവിന് സംശയം തോന്നുമോ എന്ന ഭയത്താലാണ് കൊലപാതകം നടത്തിയത് . ഉണ്ടായപ്പോൾ മുതൽ കുട്ടിയെ സന്ധ്യക്ക്‌ ഇഷ്ടമല്ലായിരുന്നു. സി.ഐ.: വി.എസ്. അനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തീകരിച്ചത്

Related posts