പോലീസുകാർ ലഹരി ഉപയോഗിച്ച് ഡ്യൂട്ടിക്കെത്തിയാൽ എട്ടിന്‍റെ പണി; ഉത്തരവിറക്കി എഡിജിപി


തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ച്ചും ല​ഹ​രി​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചും ഡ്യൂ​ട്ടി​ക്കെ​ത്തു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കുമെ​ന്ന് ക്ര​മ​സ​മാ​ധാ​ന​പാ​ല​നം കൈ​കാ​ര്യം ചെ​യ്യു​ന്ന എ​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത്ത് കു​മാ​ർ ഉ​ത്ത​ര​വി​റ​ക്കി.

ഓ​രോ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ഇ​ത്ത​ര​ത്തി​ൽ പെ​രു​മാ​റു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ എ​സ്എ​ച്ച്ഒ​മാ​രും യൂ​ണി​റ്റ് മേ​ധാ​വി​മാ​രും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

മ​ദ്യ​പി​ച്ച് ഡ്യൂ​ട്ടി​ക്ക് വ​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​ത്യേ​കം നി​രീ​ക്ഷി​ച്ച് ന​ട​പ​ടി​യെ​ടു​ക്ക​ണം. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ വീ​ണ്ടും ആ​വ​ർ​ത്തി​ച്ചാ​ൽ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി​രി​ക്കും അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്നും എ​ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ഡ്യൂ​ട്ടി സ​മ​യ​ങ്ങ​ളി​ൽ മ​ദ്യ​പി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ണ്ടാ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ വ​ർ​ധി​ച്ച് വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ഡി​ജി​പി​യു​ടെ ക​ർ​ശ​ന നി​ർ​ദേ​ശം.

Related posts

Leave a Comment