എ​ന്താ​ണ് പ്രോ​ജ​ക്ട് ഹോ​പ്പ്; ​കേ​ര​ള പോ​ലീ​സി​ന്‍റെ പ്രോ​ജ​ക്ട് ഹോ​പ്പു​വ​ഴി ഈ ​വ​ര്‍​ഷം എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ എ​ഴു​തു​ന്ന​ത് 1,244 വി​ദ്യാ​ര്‍​ഥി​ക​ൾ

കൊ​ച്ചി: കേ​ര​ള പോ​ലീ​സി​ന്‍റെ പ്രോ​ജ​ക്ട് ഹോ​പ്പ്(​ഹെ​ല്‍​പ്പിം​ഗ് അ​ദേ​ഴ്‌​സ് പ്രൊ​മോ​ട്ട് എ​ജ്യു​ക്കേ​ഷ​ന്‍)​ലൂ​ടെ സം​സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ള്‍ എ​ഴു​തു​ന്ന​ത് 1,244 വി​ദ്യാ​ര്‍​ഥി​ക​ള്‍. എ​എ​സ്എ​ല്‍​സി പ​രീ​ക്ഷ​യ്ക്ക് 79 പേ​രും പ്ല​സ്ടു പ​രീ​ക്ഷ​യ്ക്കാ​യി 1165 പേ​രു​മാ​ണ് ത​യാ​റെ​ടു​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം റൂ​റ​ലി​ല്‍ നി​ന്നാ​ണ് കൂ​ടു​ത​ല്‍ പേ​ര്‍ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. ഇ​വി​ടെ​നി​ന്നും 15 പേ​രാ​ണ് എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യ്ക്കാ​യി ഒ​രു​ങ്ങു​ന്ന​ത്.

ര​ണ്ടാം സ്ഥാ​നം കൊ​ല്ലം സി​റ്റി​ക്കാ​ണ് -12 പേ​ര്‍. 11 വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യ്‌​ക്കൊ​രു​ങ്ങു​ന്ന കോഴിക്കോട് സി​റ്റി​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ നി​ന്ന് എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യെ​ഴു​താ​ന്‍ ഇ​ത്ത​വ​ണ ആ​രും ഇ​ല്ല.

പ്ല​സ്ടു പ​രീ​ക്ഷ എ​ഴു​തു​ന്ന കു​ട്ടി​ക​ളി​ല്‍ 166 വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​രം റൂ​റ​ലാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. കോ​ഴി​ക്കോ​ട് റൂ​റ​ലി​ല്‍​നി​ന്ന് 130 പേ​രും കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍​നി​ന്ന് 122 പേ​രും പ്ല​സ്ടു പ​രീ​ക്ഷ എ​ഴു​തു​ന്നു​ണ്ട്.

കൊ​ച്ചി സി​റ്റി​യി​ല്‍​നി​ന്ന് 84 പേ​രും എ​റ​ണാ​കു​ളം റൂ​റ​ലി​ല്‍​നി​ന്ന് 64 പേ​രു​മാ​ണ് ഇ​ത്ത​വ​ണ പ്ല​സ്ടു പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. ഇ​ത്ത​വ​ണ പ്രോ​ജ​ക്ട് ഹോ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ എ​ല്ലാ ജി​ല്ല​ക​ളി​ല്‍​നി​ന്നും പ്ല​സ്ടു പ​രീ​ക്ഷ എ​ഴു​താ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ണ്ട്.

2017 മു​ത​ല്‍ 2023 വ​രെ​യു​ള്ള അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ 1304 വി​ദ്യാ​ര്‍​ഥി​ക​ളും പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ 1945 വി​ദ്യാ​ര്‍​ഥി​ക​ളും ഉ​ന്ന​ത വി​ജ​യം നേ​ടി വി​വി​ധ ജോ​ലി​ക​ളി​ല്‍ പ്ര​വേ​ശി​ച്ചു. ഇ​ക്കാ​ല​യ​ള​വി​ല്‍ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ എ​ഴു​തി​യ​ത് 1,464 പേ​രും പ്ല​സ്ടു പ​രീ​ക്ഷ 3,356 പേ​രും എ​ഴു​തി. പ​രാ​ജി​ത​രാ​യ​വ​രെ വീ​ണ്ടും പ​രീ​ക്ഷ​യ്ക്ക് പ്രാ​പ്ത​രാ​ക്കു​ന്ന​തി​നു​ള്ള ക്ലാ​സു​ക​ള്‍ കൊ​ടു​ക്കു​ന്നു​ണ്ട്.

സീ​മ മോ​ഹ​ന്‍​ലാ​ല്‍

 

Related posts

Leave a Comment