കേരളത്തിലെ സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി

തി​രു​വ​ന​ന്ത​പു​രം: സ്‌​കൂ​ളു​ക​ളു​ടെ പു​തി​യ സ​മ​യ​ക്ര​മ​ത്തി​ന് അം​ഗീ​കാ​ര​മാ​യി.. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍ കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ളി​ച്ചു​ചേ​ര്‍​ത്ത അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഇ​തോ​ടെ എ​ട്ട് മു​ത​ല്‍ 10 വ​രെ ക്ലാ​സു​ക​ളി​ലെ പ​ഠ​ന സ​മ​യം അ​ര​മ​ണി​ക്കൂ​ര്‍ വ​ര്‍​ധി​ക്കും. രാ​വി​ലെ 9.45 മു​ത​ൽ വൈ​കു​ന്നേ​രം 4.15 വ​രെ​യാ​ണ് പു​തി​യ സ്‌​കൂ​ള്‍ സ​മ​യം.

പു​തു​ക്കി​യ മെ​നു അ​നു​സ​രി​ച്ച് സ്‌​കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള പാ​ച​ക ചെ​ല​വ് വ​ര്‍​ദ്ധി​പ്പി​ച്ചു ന​ല്‍​ക​ണ​മെ​ന്ന അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യം ച​ര്‍​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കും. അ​തോ​ടൊ​പ്പം ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് സ്‌​കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ഏ​തെ​ങ്കി​ലും വി​ഹി​തം ല​ഭ്യ​മാ​കു​മോ എ​ന്ന കാ​ര്യം ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന മേ​ധാ​വി​ക​ളു​മാ​യു​ള്ള ച​ര്‍​ച്ച​യി​ല്‍ ഉ​ന്ന​യി​ക്കാ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment