ആരാണ് അയാള്‍! കായംകുളത്ത് സ്കൂളില്‍വച്ച് വിദ്യാര്‍ഥിനിയുടെ പിന്നില്‍നിന്ന് വായ് പൊത്തിപ്പിടിച്ചത് ആര്? വിവരം സ്കൂള്‍ അധികൃതരെ അറിയിച്ചപ്പോള്‍ വേണ്ടത്ര ഗൗരവം നല്‍കിയില്ലെന്നു കുട്ടിയുടെ ബന്ധുക്കള്‍

കാ​​യം​​കു​​ളം: അ​​ഞ്ചാം​​ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​നി​​യെ സ്കൂ​​ളി​​ൽ​ പീ​​ഡി​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ച്ചെ​​ന്ന പ​​രാ​​തി​​യി​​ൽ കാ​​യം​​കു​​ളം പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ഉൗ​​ർ​​ജി​​ത​​മാ​​ക്കി.

ക​​ഴി​​ഞ്ഞ ​ദി​​വ​​സം വൈ​​കു​​ന്നേ​​രം എ​​സ്എ​​ൻ സെ​​ൻ​​ട്ര​​ൽ സ്കൂ​​ളി​​ലാ​​ണു സം​​ഭ​​വം. വൈ​​കു​​ന്നേ​​രം സ്കൂ​​ൾ​​വി​​ട്ടു വീ​​ട്ടി​​ലേ​​ക്കു പോ​​കാ​​ൻ വ​​ണ്ടി​​യി​​ൽ ക​​യ​​റാ​​ൻ ശ്ര​​മി​​ക്കു​​ന്പോ​​ൾ ല​​ഞ്ച് ബോ​​ക്സ് മ​​റ​​ന്ന​​തു കു​​ട്ടി​​യു​​ടെ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ടു. ഇ​​തെ​​ടു​​ക്കാ​​ൻ തി​​ടു​​ക്ക​​ത്തി​​ൽ സ്കൂ​​ളി​​ലേ​​ക്കു തി​​രി​​കെ പോ​​യ​​പ്പോ​​ൾ സ്കൂ​​ളി​​ന്‍റെ മു​​ക​​ളി​​ല​​ത്തെ നി​​ല​​യി​​ൽ​​വ​​ച്ചു ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​​രാ​​തി. പി​​ന്നി​​ൽ​​നി​​ന്ന് ഒ​​രാ​​ൾ വാ​​യ് പൊ​​ത്തി​​പ്പി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പി​​ടി​​ത്ത​​ത്തി​​ൽ ഭ​​യ​​ന്നു​​പോ​​യ കു​​ട്ടി​​ക്കു നി​​ല​​വി​​ളി​​ക്കാ​​ൻ പോ​​ലും ക​​ഴി​​ഞ്ഞി​​ല്ല. തു​​ട​​ർ​​ന്ന് അ​​ക്ര​​മി​​യു​​ടെ പോ​​ക്ക​​റ്റി​​ൽ​​നി​​ന്ന് എ​​ന്തോ താ​​ഴെ വീ​​ഴു​​ക​​യും ഇ​​തെ​​ടു​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്പോ​​ൾ കു​​ട്ടി കു​​ത​​റി ഓ​​ടി ര​​ക്ഷ​​പ്പെ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. പോ​​ലീ​​സ് കു​​ട്ടി​​യു​​ടെ മൊ​​ഴി രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

ഭ​​യ​​ന്നു​​പോ​​യ​​തി​​നാ​​ൽ വ​​ണ്ടി​​യി​​ൽ മ​​റ്റാ​​രോ​​ടും സം​​ഭ​​വം പ​​റ​​ഞ്ഞി​​ല്ല. വീ​​ട്ടി​​ലെ​​ത്തി​​യ കു​​ട്ടി അ​മ്മ​യോ​ടാ​ണു കാര്യം പ​​റ​​ഞ്ഞ​ത്.

എ​ന്നാ​ൽ, വി​വ​രം സ്കൂ​​ൾ അ​​ധി​​കൃ​​ത​​രെ അ​​റി​​യി​​ച്ച​​പ്പോ​​ൾ വേ​​ണ്ട​​ത്ര ഗൗ​​ര​​വം ന​​ൽ​​കി​​യി​​ല്ലെ​​ന്നു കു​​ട്ടി​​യു​​ടെ ബ​​ന്ധു​​ക്ക​​ൾ ആ​രോ​പി​ക്കു​ന്നു. സ്കൂ​​ൾ അ​​ധി​​കൃ​​ത​​ർ കു​​ട്ടി​​യു​​ടെ വീ​​ട്ടി​​ൽ രാ​​ത്രി​​യോ​​ടെ എ​​ത്തു​​ക​​യും സം​​ഭ​​വം ചോ​​ദി​​ച്ച​​റി​​ഞ്ഞ​ ശേ​​ഷം പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കേ​​ണ്ടെ​​ന്നും സ്കൂ​​ളി​​ൽ​​നി​​ന്നു​ത​​ന്നെ അ​​ന്വേ​​ഷ​​ണം ന​​ട​​ത്താ​​മെ​​ന്നു പ​​റ​​യു​​ക​​യും ചെ​​യ്തു​​വെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്.

എ​​ന്നാ​​ൽ, യാ​​തൊ​​രു ന​​ട​​പ​​ടി​​യും ഉ​​ണ്ടാ​​കാ​​ത്ത​​തി​​നെ​ത്തു​​ട​​ർ​​ന്ന് വീ​​ട്ടു​​കാ​​ർ കാ​​യം​​കു​​ളം ഡി​​വൈ​​എ​​സ്പി​ക്കു ​പ​​രാ​​തി ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ ​ദി​​വ​​സം കൊ​​ല്ലം കു​​ള​​ത്തൂ​​പ്പു​​ഴ​​യി​​ൽ പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​യ ബാ​​ലി​​ക കൊ​​ല്ല​​പ്പെ​​ട്ട സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ചൈ​​ൽ​​ഡ് പ്രൊ​​ട്ട​​ക്ട​​ഡ് ടീം ​​അ​​ട​​ക്ക​​മു​​ള്ള സം​​ഘ​​ട​​ന​​ക​​ൾ വി​​ഷ​​യ​​ത്തി​​ൽ ഗൗ​​ര​​വ​​മാ​​യി ഇ​​ട​​പെ​​ട്ടി​​ട്ടു​ണ്ട്.

Related posts