വൃ​ക്ക​രോ​ഗം: ഇ​ന്ത്യ ര​ണ്ടാം സ്ഥാ​ന​ത്ത്; മ​ര​ണ​സം​ഖ്യ നോ​ക്കു​ന്പോ​ൾ ഒ​ന്പ​താ​മ​ത്തെ കാ​ര​ണ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത് വൃ​ക്ക രോ​ഗ​മെ​ന്ന് പ​ഠ​നം

ന്യൂ​​​ഡ​​​ൽ​​​ഹി: ദീ​​​ർ​​​ഘ​​​കാ​​​ല വൃ​​​ക്ക​​​രോ​​​ഗ ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ഇ​​​ന്ത്യ ര​​​ണ്ടാം സ്ഥാ​​​ന​​​ത്തെ​​​ന്നു പ​​​ഠ​​​നം. അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര മെ​​​ഡി​​​ക്ക​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​മാ​​​യ ‘ദ ​​​ലാ​​​ൻ​​​സെ​​​റ്റ് ജേ​​​ർ​​​ണ​​​ൽ’ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട്പ്ര​​​കാ​​​രം 2023ൽ ​​​മാ​​​ത്രം 13.8 കോ​​​ടി ദീ​​​ർ​​​ഘ​​​കാ​​​ല വൃ​​​ക്ക​​​രോ​​​ഗി​​​ക​​​ൾ ഇ​​​ന്ത്യ​​​യി​​​ലു​​​ണ്ട്.

ഒ​​​ന്നാം​​​സ്ഥാ​​​ന​​​ത്തു​​​ള്ള ചൈ​​​ന​​​യി​​​ൽ 15 കോ​​​ടി​​​യി​​​ല​​​ധി​​​കം വൃ​​​ക്ക രോ​​​ഗ​​​ബാ​​​ധി​​​ത​​​രാ​​​ണു​​​ള്ള​​​ത്. മ​​​ര​​​ണ​​​സം​​​ഖ്യ നോ​​​ക്കു​​​ന്പോ​​​ൾ ഒ​​​ന്പ​​​താ​​​മ​​​ത്തെ കാ​​​ര​​​ണ​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത് വൃ​​​ക്ക​​​സം​​​ബ​​​ന്ധ​​​മാ​​​യ രോ​​​ഗാ​​​വ​​​സ്ഥ​​​യെ​​​ന്നും പ​​​ഠ​​​നം ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

204 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യും പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ​​​യും 1990 മു​​​ത​​​ൽ 2023 വ​​​രെ​​​യു​​​ള്ള ആ​​​രോ​​​ഗ്യ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വി​​​ശ​​​ക​​​ല​​​നം ചെ​​​യ്തു വാ​​​ഷിം​​​ഗ്ട​​​ണ്‍ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ർ ഹെ​​​ൽ​​​ത്ത് മെ​​​ട്രി​​​ക്സ് ആ​​​ൻ​​​ഡ് ഇ​​​വാ​​​ലു​​​വേ​​​ഷ​​​ൻ (ഐ​​​എ​​​ച്ച്എം​​​ഇ) ഗ​​​വേ​​​ഷ​​​ക​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു പ​​​ഠ​​​നം. 2023ൽ ​​​ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ 15 ല​​​ക്ഷം പേ​​​ർ മ​​​രി​​​ക്കാ​​​ൻ കാ​​​ര​​​ണം വൃ​​​ക്ക സം​​​ബ​​​ന്ധ​​​മാ​​​യ രോ​​​ഗ​​​മാ​​​ണെ​​​ന്നും പ​​​ഠ​​​നം പ​​​റ​​​യു​​​ന്നു.

വ​​​ട​​​ക്കേ ആ​​​ഫ്രി​​​ക്ക, മ​​​ധ്യേ​​​ഷ്യ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് വൃ​​​ക്ക സം​​​ബ​​​ന്ധ രോ​​​ഗ​​​ങ്ങ​​​ൾ ഏ​​​റ്റ​​​വു​​​മ​​​ധി​​​ക​​​മു​​​ള്ള​​​ത്. ദ​​​ക്ഷി​​​ണേ​​​ഷ്യ​​​യി​​​ൽ ഏ​​​ക​​​ദേ​​​ശം 16 ശ​​​ത​​​മാ​​​ന​​​വും ആ​​​ഫ്രി​​​ക്ക, ലാ​​​റ്റി​​​ൻ അ​​​മേ​​​രി​​​ക്ക എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ 15 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​ക​​​വും രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ണ്ട്. പ്ര​​​മേ​​​ഹം, ഉ​​​യ​​​ർ​​​ന്ന ര​​​ക്ത​​​സ​​​മ്മ​​​ർ​​​ദം, അ​​​മി​​​ത വ​​​ണ്ണം തു​​​ട​​​ങ്ങി​​​യ അ​​​വ​​​സ്ഥ​​​ക​​​ൾ വൃ​​​ക്ക​​​രോ​​​ഗ​​​ങ്ങ​​​ൾ​​​ക്കു കാ​​​ര​​​ണ​​​മാ​​​കു​​​ന്നു​​​വെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ

Related posts

Leave a Comment