കേരള മനസാക്ഷിയെ ഞെട്ടിച്ച യഥാർഥ സംഭവകഥയുടെ പിന്നിലെ നിഗൂഢതകൾ തേടുന്ന ആക്ഷൻ ത്രില്ലർ ചിത്രം “കിരാത” യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി.
എം.ആർ. ഗോപകുമാർ, ചെമ്പിൽ അശോകൻ, ദിനേശ് പണിക്കർ, ഡോ. രജിത്കുമാർ, അരിസ്റ്റോ സുരേഷ്, രാജ്മോഹൻ, നീനാകുറുപ്പ്, ജീവ നമ്പ്യാർ, വൈഗ റോസ്, സച്ചിൻ പാലപ്പറമ്പിൽ, അൻവർ, അമൃത്, ഷമീർ ബിൻ കരിം റാവുത്തർ, മുഹമ്മദ് ഷിഫ്നാസ്, മനുരാഗ് ആർ, ശ്രീകാന്ത് ചീകു, പ്രിൻസ് വർഗീസ്, മാസ്റ്റർ ഇയാൻ റോഷൻ, ബേബി ഫാബിയ അനസ്ഖാൻ എന്നിവരോടൊപ്പം നിർമാതാവ് ഇടത്തൊടി ഭാസ്ക്കരൻ അതിഥി വേഷത്തിലുമെത്തുന്നു.
ബാനർ- ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ഛായാഗ്രഹണം, എഡിറ്റിംഗ് സംവിധാനം- റോഷൻ കോന്നി, രചന,സഹസംവിധാനം- ജിറ്റ ബഷീർ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്- കലേഷ് കുമാർ കോന്നി, ശ്യാം അരവിന്ദം, ഗാനരചന- മനോജ് കുളത്തിൽ, മുരളി മൂത്തേടം, അരിസ്റ്റോ സുരേഷ്, സംഗീതം- സജിത് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ-സജിത് സത്യൻ, വിതരണം- ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് (സുധൻരാജ്), പിആർഒ- അജയ് തുണ്ടത്തിൽ.

