കൊച്ചി വാ​ട്ട​ര്‍ മെ​ട്രോ​; സഞ്ചാരികളുടെ എണ്ണം 10 ല​ക്ഷത്തിലേക്ക്; 10 ല​ക്ഷം തി​ക​യ്ക്കു​ന്ന സ​ഞ്ചാ​രി​ക്ക് ഒ​രു സ​ര്‍​പ്രൈ​സ് സ​മ്മാ​നം


കൊ​ച്ചി: സ​ര്‍​വീ​സ് തു​ട​ങ്ങി ആ​റു​മാ​സം പൂ​ര്‍​ത്തി​യാ​കു​ന്ന​തി​നു മു​മ്പ് കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ​യി​ല്‍ സ​ഞ്ച​രി​ച്ച യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 10 ല​ക്ഷം എ​ന്ന നാ​ഴി​ക​ക്ക​ല്ലി​ലേ​ക്ക് ഇ​ന്ന് എ​ത്തും. ഇ​തു​വ​രെ 999,241 യാ​ത്ര​ക്കാ​രാ​ണ് വാ​ട്ട​ര്‍ മെ​ട്രോ​യി​ല്‍ സ​ഞ്ച​രി​ച്ച​ത്.

ഇ​ന്ന് ഉ​ച്ച​യോ​ടെ ഇ​ത് 10 ല​ക്ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. 10 ല​ക്ഷം തി​ക​യ്ക്കു​ന്ന സ​ഞ്ചാ​രി​ക്ക് ഒ​രു സ​ര്‍​പ്രൈ​സ് സ​മ്മാ​നം കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ അ​ധി​കൃ​ത​ര്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഈ ​അ​ഭി​മാ​ന പ​ദ്ധ​തി ലോ​ക ടൂ​റി​സം മാ​പ്പി​ല്‍ കൊ​ച്ചി​ക്ക് മ​റ്റൊ​രു തി​ല​ക​ക്കു​റി കൂ​ടി​യാ​ണ് സ​മ്മാ​നി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 25ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തി​ന് സ​മ​ര്‍​പ്പി​ച്ച സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഈ ​പ​ദ്ധ​തി ഏ​പ്രി​ല്‍ 26നാ​ണ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് തു​റ​ന്നു ന​ല്‍​കി​യ​ത്.

Related posts

Leave a Comment