മുത്തലാഖ് ബിൽ: രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കും; ഒരേ കുറ്റത്തിന് രണ്ട് ശിക്ഷ അംഗീകരിക്കാനാവില്ലെന്ന് കോടിയേരി

തിരുവനന്തപുരം: മുത്തലാഖ് നിരോധന ബിൽ വേഗത്തിൽ പാസാക്കാനുള്ള സർക്കാർ നീക്കത്തിനു പിന്നിൽ മറ്റുലക്ഷ്യങ്ങളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതിലൂടെ രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരേ കുറ്റത്തിന് രണ്ട് ശിക്ഷ അംഗീകരിക്കാനാവില്ല. സ്ത്രീ സംവരണബിൽ കൊണ്ടുവന്നാൽ പാർലമെന്‍റിൽ പിന്തുണയ്ക്കാൻ തയാറാണെന്നും കോടിയേരി പറഞ്ഞു.

Related posts