കോ​ഹ്‌​ലി​ക്കും മീ​രാ​ഭാ​യി​ക്കും ഖേ​ൽ ര​ത്ന പു​ര​സ്കാ​രം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​ക്കും വെ​യ്റ്റ്ലി​ഫ്റ്റ​ർ മീ​രാ​ഭാ​യ് ചാ​നു​വി​നും രാ​ജീ​വ് ഗാ​ന്ധി ഖേ​ൽ ര​ത്ന പു​ര​സ്കാ​രം. രാ​ജ്യ​ത്തെ ഉ​ന്ന​ത കാ​യി​ക പു​ര​സ്കാ​ര​ത്തി​ന് ഇ​രു​വ​രു​ടെ​യും പേ​ര് സ​മി​തി കേ​ന്ദ്ര കാ​യി​ക​മ​ന്ത്രാ​ല​യ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്തു.

ഏ​ഴ​ര ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും മെ​ഡ​ലും ചേ​ർ​ന്ന​താ​ണ് പു​ര​സ്കാ​രം. ക്രി​ക്ക​റ്റി​ൽ കോ​ഹ്‌​ലി​യും ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ മീ​രാ​ഭാ​യ് ചാ​നു​വും കാ​ഴ്ച​വ​ച്ച മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഇ​രു​വ​രെ​യും പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​ക്കി​യ​ത്.

ഐ​സി​സി ടെ​സ്റ്റ് ബാ​റ്റ്‌​സ്മാ​ന്‍​മാ​രു​ടെ പ​ട്ടി​ക​യി​ല്‍ കോ​ഹ്‌​ലി​യാ​ണ് ഒ​ന്നാ​മ​ത്. ക്രി​ക്ക​റ്റി​ൽ​നി​ന്നു ഇ​തു​വ​രെ ര​ണ്ട് പേ​ർ​ക്കു​മാ​ത്ര​മാ​ണ് ഖേ​ൽ ര​ത്ന പു​ര​സ്കാ​രം ല​ഭി​ച്ച​ത്. 1997ൽ ​സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റി​നും 2007 മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​ക്കു​മാ​ണ് ഖേ​ൽ ര​ത്ന ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 48 കി​ലോ വി​ഭാ​ഗ​ത്തി​ൽ മീ​രാ​ഭാ​ഗ് സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

Related posts