മ​ക​ളു​ടെ പ്രാ​യ​മു​ള്ള നാ​യി​കമാരുടെ കൂടെ അഭിനയിക്കരുത്; വർഷത്തിൽ രണ്ട് ചിത്രംമാത്രം; മോഹൻലാലിനും മമ്മൂട്ടിക്കുമെതിരെ വിമർശനവുമായി കൊല്ലം തുളസി 


മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലും അ​വ​രു​ടെ ക​ഴി​വ് എ​ന്താ​ണെ​ന്ന് മ​ന​സി​ല്‍ പ്ര​തി​ഷ്ഠി​ച്ച് ക​ഴി​ഞ്ഞ​താ​ണ്. അ​വ​ര്‍ ഇ​രു​ന്ന് ക​ഴി​ഞ്ഞു. പ്രേ​ക്ഷ​ക​ര്‍ അ​വ​രെ അം​ഗീ​ക​രി​ച്ച് ക​ഴി​ഞ്ഞ​താ​ണ്.

ഇ​നി അ​വ​ര്‍ ചെ​യ്യേ​ണ്ട​ത്, ക​ണ്ട ത​റ പ​ട​ങ്ങ​ളി​ലൊ​ന്നും അ​ഭി​ന​യി​ക്കാ​ന്‍ പോ​ക​രു​ത്. കൊ​ല്ല​ത്തി​ല്‍ ഒ​ന്നോ ര​ണ്ടോ പ​ട​ത്തി​ല്‍ മാ​ത്രം അ​ഭി​ന​യി​ക്കു​ക എ​ന്ന​താ​വ​ണം അ​വ​ര്‍ ചെ​യ്യേ​ണ്ട​ത്.

പ​ര​മാ​വ​ധി പോ​യാ​ല്‍ മൂ​ന്ന് പ​ട​ങ്ങ​ള്‍ വ​രെ ചെ​യ്യാം. മൂ​ന്ന് പ​ട​ത്തി​ലും അ​വ​രു​ടെ പ്രാ​യ​ത്തി​ലു​ള്ള നാ​യി​ക​മാ​രാ​യി​രി​ക്ക​ണം.

അ​ല്ലാ​തെ മ​ക​ളു​ടെ പ്രാ​യ​മു​ള്ള നാ​യി​ക​മാ​രു​ടെ കൂ​ടെ ഇ​നി അ​ഭി​ന​യി​ക്ക​രു​ത്. കോ​ളേ​ജ് കു​മാ​ര​നാ​യി അ​ഭി​ന​യി​ക്കാ​ന്‍ എ​നി​ക്കും സാ​ധി​ക്കും. പ​ക്ഷേ എ​ന്‍റെ പ്രാ​യം കൂ​ടെ നോ​ക്കേ​ണ്ടേ. മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലും സെ​ല​ക്ടീ​വാ​ക​ണം.– കൊ​ല്ലം തു​ള​സി

Related posts

Leave a Comment