സുരേഷ് ഗോപി കേരളത്തില്‍ മന്ത്രി ആകേണ്ട സമയം കഴിഞ്ഞു. അദ്ദേഹത്തിന് നല്ലൊരു വില കൊടുക്കാൻ പലരും താല്പര്യപ്പെടുന്നില്ല. വരുന്ന തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ അദ്ദേഹത്തിന് ജയ സാധ്യത ഉണ്ടെന്നാണ് എന്റെ വിശ്വാസമെന്ന് കൊല്ലം തുളസി.
അദ്ദേഹം തൃശൂരില്‍ നില്ക്കുകയാണെങ്കില് ഞാൻ ഇലക്ഷൻ പ്രചാരണത്തിനും പോകും. അവിടെ രാഷ്ട്രീയം നോക്കിയല്ല പോകുന്നത്. വ്യക്തി ബന്ധങ്ങള്‍ക്കാണ് പ്രാധാന്യം.
കാരണം ഒരാളെങ്കിലും മന്ത്രിയായാല്‍ കേരളത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യും, ഒരുപാട് നന്മ വരും. ഒ. രാജഗോപാല്‍ വന്നപ്പോള്‍ റെയില്‍വേയ്ക്ക് കിട്ടിയ കാര്യങ്ങള്‍ വളരെ വ്യക്തമാണല്ലോ. അതുപോലെ സുരേഷ്ഗോപി മന്ത്രിയാകുകയാണെങ്കില്‍ അത് കേരളത്തിന് ഒരുപാട് ഗുണം ചെയ്യും.
അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ഒക്കെ പ്രശംസിക്കേണ്ടതാണ്. എല്ലാം ശുദ്ധമനസോടെ പറയുന്നതാണ്. അദ്ദേഹം ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങൾ മറ്റുള്ളവര്‍ക്ക് പ്രചോദനമാണെന്ന് കൊല്ലം തുളസി വ്യക്തമാക്കി. കേരളത്തിൽ സുരേഷ് ഗോപിയെ ഒതുക്കാൻ നല്ല രീതിയിൽ ശ്രമം നടക്കുന്നുണ്ട്. ബിജെപി കേന്ദ്ര നേതൃത്വത്തിൽ സ്വാധീനമുള്ളതുകൊണ്ടാണ് പലർക്കും അദ്ദേഹത്തെ ഒന്നും ചെയ്യാൻ കഴിയാത്തത്. ഞാൻ അദ്ദേഹത്തിന് വേണ്ടി ഇലക്ഷൻ പ്രചരണത്തിന് പോകുമെന്നും കൊല്ലം തുളസി കൂട്ടിചേർത്തു.