ശ​ശി ത​രൂ​രി​നെ പോ​ലെ ഇം​ഗ്ലീ​ഷ് സം​​സാ​രി​ക്കാം; ക്ലാ​സെ​ടു​ത്ത് ഓ​സ്‌​ട്രേ​ലി​യ​ന്‍ അ​ധ്യാ​പ​ക​ന്‍

ക​ടു​ക​ട്ടി​യും കേ​ട്ടു​കേ​ള്‍​വി​യും ഇ​ല്ലാ​ത്ത ആംഗലേയ പ​ദ​പ്ര​യോ​ഗ​ത്തി​ന് പേ​ര് കേ​ട്ട ആ​ളാ​ണ് ശ​ശി ത​രൂ​ര്‍ എം പി. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സം​ഗ​ങ്ങ​ള്‍ കേ​ട്ട് മ​ന​സി​ലാ​ക്ക​ണ​മെ​ങ്കി​ല്‍ ഒ​രു നി​ഘ​ണ്ടു കൂ​ടി ക​യ്യി​ല്‍ ക​രു​തു​ന്ന​താ​ണ് ബു​ദ്ധി.

ഇ​പ്പോ​ളി​താ ശ​ശി ത​രൂ​രി​ന്‍റെ പ്ര​സം​ഗം വി​ശ​ക​ല​നം ചെ​യ്ത് രം​ഗ​ത്തെ​ത്തി​യി​രു​ക്കു​ക​യാ​ണ് ഓ​സ്‌​ട്രേ​ലി​യ​ക്കാ​ര​നാ​യ അ​ധ്യാ​പ​ക​ൻ. ത​രൂ​രി​ന്‍റെ ഇം​ഗ്ലീ​ഷ് പ്രാ​വീ​ണ്യം മ​നോ​ഹ​ര​മാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് അ​ധ്യാ​പ​ക​നാ​യ ജയ് ​വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്.

ത​രൂ​രി​ന്‍റെ ഒ​രു വീ​ഡി​യോ ഉ​ദാ​ഹ​ര​ണ​മാ​യി കാ​ണി​ച്ച ജയ്, ​ശ​ശി ത​രൂ​ര്‍ വാ​ക്കു​ക​ള്‍​ക്ക് ന​ല്കു​ന്ന ഉച്ചാ​ര​ണ​വും ചി​ല പ്ര​ത്യേ​ക സ്വ​ര​ങ്ങ​ള്‍​ക്ക് കൊ​ടു​ക്കു​ന്ന ഊ​ന്ന​ലു​മാ​ണ് പ്ര​സം​ഗ​ങ്ങ​ളെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്.

പ​രി​ചി​ത​മ​ല്ലാ​ത്ത വാ​ക്കു​ക​ളു​ടെ ഉ​പ​യോ​ഗം ത​രൂ​രി​ന്‍റെ പ്ര​സം​ഗ​ങ്ങ​ളി​ലേ​ക്ക് ആ​ളു​ക​ളു​ടെ ശ്ര​ദ്ധ ആകർഷിക്കുന്നതിനും ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടുന്നതിനും കാ​ര​ണ​മാ​കു​ന്നെ​ന്നും ജയ് ​പ​റ​ഞ്ഞു. പൊ​തു​വേ ഇ​ന്ത്യ​ക്കാ​ര്‍, പ്ര​ധാ​ന​മാ​യും നോ​ര്‍​ത്ത് ഇ​ന്ത്യ​ന്‍​സ് ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കു​ന്ന​ത് ഇ​ത്ത​ര​ത്തി​ലാ​ണെ​ന്നും അദ്ദേഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കു​റ​ച്ചു ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ജയ് ​സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​ച്ച വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു. ചു​രു​ങ്ങി​യ സ​മ​യംകൊ​ണ്ട് ത​ന്നെ 2.7 മി​ല്ല്യ​ന്‍ ആ​ളു​ക​ള്‍ ഈ വീ​ഡി​യോ കണ്ടു. 1,18,000 ലൈ​ക്കു​ക​ളും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. അ​ധ്യാ​പ​ക​ന്‍റെ കൃ​ത്യ​ത​യാ​ര്‍​ന്ന വി​ശ​ക​ല ശൈ​ലി​യെ പ്ര​ശം​സി​ച്ച് പ​ല​രും സ​മു​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ത്തി​യി​രു​ന്നു. പോ​സ്റ്റി​ന്‍റെ ക​മ​ന്‍റ് സെ​ക്ഷ​നു​ക​ളി​ലെ​ല്ലാം അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​ങ്ങ​ളാ​ണ്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment