തേ​ക്കു​തോ​ട്ടം ജം​ഗ്ഷ​ൻ-വ​ക​യാ​ർ റോ​ഡ്  യാ​ത്ര ദു​ഷ്ക​രം; റോഡ് തകരാനുള്ള കാരണത്തെക്കുറിച്ച് നാട്ടുകാർ പറ‍യുന്നതിങ്ങനെ…

കോ​ന്നി: കോ​ന്നി – അ​ച്ച​ൻ​കോ​വി​ൽ റോ​ഡി​ലെ തേ​ക്കു​തോ​ട്ടം ജം​ഗ്ഷ​നി​ൽ നി​ന്നും വ​ക​യാ​റി​നു​ള്ള റോ​ഡ് ത​ക​ർ​ന്നു. കോ​ന്നി ത​ടി ഡി​പ്പോ​യി​ലൂ​ടെ​യു​ള്ള റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യ്ക്കു പ്ര​ധാ​ന കാ​ര​ണ​മാ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത് ഡി​പ്പോ​യി​ലെ ജോ​ലി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ട്രാ​ക്ട​റു​ക​ളാ​ണ്.

ഡി​പ്പോ​യി​ലെ ത​ടി​ക​ൾ അ​ട്ടി​വ​യ്ക്കു​ന്ന​തി​നു നി​ല​വി​ൽ ഒ​ന്നി​ല​ധി​കം ട്രാ​ക്ട​റു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​താ​ക​ട്ടെ പാ​ട​ശേ​ഖ​രം ഉ​ഴു​തു​മ​റി​ക്കു​ന്ന ലാ​ഘ​വ​ത്തോ​ടെ​യാ​ണ് ത​ടി​ക​ൾ റോ​ഡി​ലു​ടെ വ​ലി​ച്ചു നീ​ക്കു​ന്ന​ത്. മ​ര​ങ്ങ​ൾ തി​ങ്ങി നി​ൽ​ക്കു​ന്ന​തും വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​ന് ഓ​ട​ക​ൾ ഇ​ല്ലാ​ത്ത​തും റോ​ഡ് ത​ക​ർ​ച്ച​യ്ക്ക് വേ​ഗം കൂ​ട്ടു​ന്നു​ണ്ട്.

കോ​ന്നി – അ​ച്ച​ൻ​കോ​വി​ൽ റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ച്ച​തി​നാ​ൽ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ നി​ല​വി​ൽ വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ല. എ​ന്നാ​ൽ ഇ​തേ ഭാ​ഗ​ങ്ങ​ളി​ലും റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ ത​ക​രു​ന്നു​ണ്ട്. പൊ​തു​മ​രാ​മ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​താ​ണ് തേ​ക്കു​തോ​ട്ടം – വ​ക​രാ​ർ റോ​ഡും. ഇ​തു വ​ഴി​യാ​ണ് ഊ​ട്ടു​പ്പാ​റ ഭാ​ഗ​ത്തേ​ക്കും പോ​കു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി ഉ​ൾ​പ്പെ​ടെ ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

റോ​ഡി​ന്‍റെ ത​ക​ർ​ച്ച കാ​ര​ണം ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര ഉ​ൾ​പ്പെ​ടെ ബു​ദ്ധി​മു​ട്ടി​ലാ​ണ്. കാ​ൽ​ന​ട​യാ​ത്ര​യും അ​സാ​ധ്യ​മാ​ണ്. വ​ലി​യ കു​ഴി​ക​ളാ​ണ് റോ​ഡി​ൽ രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​ത്. മ​ഴ​ക്കാ​ല​ത്ത് ചെ​ളി​വെ​ള്ളം കൂ​ടി നി​റ​യു​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ ഏ​റെ ദു​രി​ത​ത്തി​ലാ​ണ്.

Related posts