കോഴിക്കോട്: പത്താം ക്ലാസ് വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തിയും പറ്റിച്ചും ലക്ഷങ്ങള്‍ കൈക്കലാക്കിയ പ്രതി പിടിയില്‍. കോഴിക്കോട് സ്വദേശിയായ രാഹുലാണ് തട്ടിപ്പ് കേസില്‍ പിടിയിലായിരിക്കുന്നത്.
വിദ്യാര്ഥിയെയുടെ രക്ഷിതാക്കളുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴിയും നേരിട്ടുമാണ് പണം കൈമാറിയത്. പണം തിരികെ ചോദിക്കുകയോ, ആരോടെങ്കിലും പറയുകയോ ചെയ്താല്‍ അച്ഛനെയും അമ്മയെയും മന്ത്രവാദത്തിലൂടെ ഇല്ലാതാക്കും എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു.
രാഹുല്‍ വിദ്യാര്ഥിയെയെ ഭീഷണിപ്പെടുത്തിയതും പണം തട്ടിയതും.കുട്ടിക്ക് മുന്‍പ് ട്യൂഷനെടുത്ത ആളായിരുന്നു രാഹുല്‍. ഇതിനിടെയാണ് ഭീഷണിപ്പെടുത്തി പണം തട്ടിയത്. 2022ലാണ് ഇയാള്‍ കുട്ടിയില്‍ നിന്നും പണം തട്ടാന്‍ ആരംഭിച്ചത്.
2022 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ മൂന്ന് മാസക്കാലം കൊണ്ട് ഒന്‍പത് ലക്ഷത്തിലധികം രൂപയാണ് രാഹുല്‍ കൈക്കലാക്കിയത്. പിന്നീട് കുട്ടി പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ രക്ഷിതാക്കളെ കൂടോത്രത്തിലൂടെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
പിന്നീട് പണം നഷ്ടപ്പെട്ടെന്ന് മനസിലാക്കിയ മാതാപിതാക്കള്‍ അന്വേഷിക്കുമ്പോളാണ് കുട്ടി കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ഉടന്‍ തന്നെ കുടുംബം പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതി വാരണസിയിലേക്ക് കടന്ന് കളഞ്ഞിരുന്നു. പിന്നീട് ഇയാള്‍ തിരിച്ച് തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പോലീസ് പിടികൂടുകയായിരുന്നു.