വീ​ടി​ന​ക​ത്ത് ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്‍റെ അ​ഞ്ചു​പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം മോഷണം പോയി; വീട്ടുകാർ പറ‍യുന്നതിങ്ങനെ…

കൂ​ത്തു​പ​റ​മ്പ്: വീ​ടി​ന​ക​ത്ത് ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന പി​ഞ്ചു​കു​ഞ്ഞി​ന്‍റെ അ​ഞ്ചു പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു. കോ​ള​യാ​ട് ഇ​ല​ക്ട്രി​ക് ഓ​ഫീ​സി​നു സ​മീ​പ​ത്തെ മു​നീ​റി​ന്‍റെ ഏ​ഴ് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ ദേ​ഹ​ത്ത് അ​ണി​ഞ്ഞി​രു​ന്ന വ​ള, അ​ര​ഞ്ഞാ​ണം, മോ​തി​രം, മാ​ല തു​ട​ങ്ങി​യ​വ​യാ​ണ് ക​വ​ർ​ന്ന​ത്.

ജ​ന​ൽ ഭാ​ഗ​ത്തു​ള്ള ക​ട്ടി​ലി​ലാ​ണ് കു​ഞ്ഞ് ഉ​മ്മ​യോ​ടൊ​പ്പം കി​ട​ന്നി​രു​ന്ന​ത്. അ​തി​നാ​ൽ ജ​ന​ൽ വ​ഴി​യാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​ത്. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. ക​ണ്ണ​വം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

Related posts

Leave a Comment