കോതമംഗലം : കോതമംഗലത്ത് യുവാവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ പ്രതി അഥീന നയിച്ചിരുന്നത് കുത്തഴിഞ്ഞ ജീവിതം. കോതമംലം മാതരിപ്പിള്ളി മേലേത്ത്മാലില്‍ അലിയാരുടെ മകന് അന്‍സിലിനെയാണ് (38) പെണ് സുഹൃത്ത് അഥീന വിഷം നല്കി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതി പിണ്ടിമന മാലിപ്പാറ ഇടയത്തുകുടി അഥീനയെ (24) ഇന്നലെ കോടതി റിമാൻഡ് ചെയ്തു.
മാതാവ് ലിസി കോവിഡ് പിടിപ്പെട്ട് മരിച്ച ശേഷമാണ് അഥീന മാലിപ്പാറയിലെ വീട്ടില്‍ ഒറ്റക്ക് താമസമാക്കിയത്. അന്‍സിലുമായി അടുപ്പത്തില്‍ ആകുംമുമ്പേ കോതമംഗലം സ്വദേശിയായ മറ്റൊരു യുവാവുമായി അഥീന അടുപ്പത്തിലായിരുന്നു. ഇയാളുടെ സമ്പാദ്യം കൊണ്ട് നേടിയതാണ് മാലിപ്പാറയിലെ വീടും സ്ഥലവുമെന്നാണ് റിപ്പോർട്ടുകൾ.
പഴയ ആണ് സുഹൃത്ത് വഴിയാണ് അന്‍സലുമായി അഥീന പരിചയത്തിലാകുന്നതും അടുപ്പം സ്ഥാപിക്കുന്നതും. പിന്നീട് ആദ്യ ആണ് സുഹൃത്തില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ കുറഞ്ഞപ്പോള്‍ അയാളെ അകറ്റുകയായിരുന്നു. പിന്നീട് പഴയ ആണ് സുഹൃത്തിനെതിരെ പീഡന കേസ് നല്‍കുകയും അയാളെ കോടതി ശിക്ഷിക്കുകയുമായിരുന്നു. ഇതിനിടെ സമ്പാദ്യമെല്ലാം തീര്‍ന്ന് പഴയ സുഹൃത്ത് പാപ്പരായി.
ശിക്ഷ കഴിഞ്ഞിറങ്ങിയ ഇയാള്‍ ഒരു മാസം മുമ്പ് വീട്ടില്‍ അതിക്രമിച്ചു കയറി അഥീനയെ മര്ധിക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തതിന് കേസെടുത്തിരുന്നു. ഈ കേസില്‍ യുവാവ് അറസ്റ്റിലായി. ഇതിനെ ചൊല്ലിയും അന്‍സിലും അഥീനയും തമ്മില്‍ വഴക്കുണ്ടാക്കിയിരുന്നു. ഇത്തരത്തില്‍ യുവാക്കളെ അടുപ്പത്തിലാക്കി സാമ്പത്തിക നേട്ടം ഉണ്ടാക്കിയിരുന്ന അഥീനയുടേത് കുത്തഴിഞ്ഞ ജീവിതമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അയല്‍വാസികളും ബന്ധുക്കളുമായും അഥീന വലിയ അടുപ്പം പുലര്‍ത്തിയിരുന്നില്ല.
വീട്ടില്‍ പോലീസ് പരിശോധന ഇന്ന്
അഥീനയുടെ വീട്ടില്‍ ഇന്ന് കോതമംഗലം പോലീസ് പരിശോധന നടത്തും. റിമാൻഡില്‍ കഴിയുന്ന അഥീനയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ഇന്നലെ അറസ്റ്റ് രേഖപെടുത്തി േചാദ്യം ചെയ്തെങ്കിലും അഥീന സഹകരിച്ചില്ല. മുന്‍കൂട്ടി മെനഞ്ഞ കഥ വിവരിക്കുകയാണ് ഉണ്ടായത്. ആണ് സുഹൃത്ത് അന്‍സില്‍ സ്വയം വിഷം കഴിച്ചു എന്ന് വരുത്തി തീര്‍ക്കുവാനുള്ള ശ്രമത്തിലായിരുന്നു അവര്‍.
ഒരാഴ്ച മുമ്പ് ഇരുവരും തമ്മില്‍ സാമ്പത്തിക തര്‍ക്കം ഉണ്ടാക്കുകയും പോലീസില്‍ പരാതി പെടുകയും ഒത്തുതീര്‍ക്കുകയും ചെയ്തതാണ്. അതിലെ സാമ്പത്തിക ഇടപാടുകള്‍ പരിഹരിക്കാത്തതിന്റെ പകയാണ് അഥീന തീര്‍ത്തതെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് തെളിവെടുക്കുന്നതോടെ കൂടുതല്‍ വ്യക്തത വരൂ.
അഥീന വീട്ടിലെ സിസിടി വി യുടെ ഹാര്‍ഡ് ഡിസ്ക് നീക്കം ചെയ്തിട്ടുണ്ട്. . സംഭവങ്ങള്‍ കാമറയില്‍ പകര്‍ന്നത് പോലീസ് പരിശോധിക്കുമെന്ന് ഉറപ്പ് ഉള്ളതുകൊണ്ടാവാം ഹാര്‍ഡ് ഡിസ്ക് നീക്കം ചെയ്തത്. ഇത് പോലീസ് കണ്ടെടുക്കും. ഇതോടെ നിര്‍ണായക തെളിവുകള്‍ ലഭ്യമായേക്കുമെന്ന പ്രതീക്ഷയാണുള്ളത്.
അന്‍സലിന്റെ മരണ വെപ്രാളം അഥീന മൊെൈ ബലില്‍ വീഡിയോ പകര്‍ത്തിയിരുന്നു. സ്വയം കഴിച്ച് അവശതയായ താണെന്ന് വരുത്തി തീര്‍ക്കാനുള്ള തത്രപ്പാടിന്റെ ഭാഗമായാവാം അഥീന ഇത്തരം ഒരു നീക്കം നടത്തിയത്.
അവള് വിഷം തന്നു
അന്‍സില്‍ മരണ വെപ്രാളം കൊണ്ട് പിടയുന്നതിനിടെ അയാളുടെ മൊെൈ ബല് ഫോണ്‍ അഥീന പിടിച്ച് വാങ്ങി ദൂരേക്ക് എറിഞ്ഞ് കളഞ്ഞു. മറ്റാരെയും വിളിച്ച് രക്ഷെപെടാതെ മരണം ഉറപ്പ് വരുത്താനും സത്യം പുറത്ത് വരാതിരിക്കാനുമാകാം അത്തരം ഒരു നീക്കം നടത്തിയത്. അന്‍സിലിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ അവള് വിഷം തന്നുവെന്ന് ബന്ധുവിനോട് പറഞ്ഞിരുന്നു. ആശുപത്രിയിലെ ഡോക്ടറോടെ മാലിപ്പാറയിലുള്ള സ്ത്രീ വിഷം നല്‍കിയെന്നാണ് മൊഴി നല്‍കിയത്.