കോ​ഴി​ഫാ​മി​ൽ നി​ന്നു​ള്ള ദു​ർ​ഗ​ന്ധം; പ​രാ​തി ന​ൽ​കി​യ കുടുംബത്തിന് നേ​രെ ആ​ക്ര​മ​ണം; ര​ണ്ടു സ്ത്രീ​ക​ള്‍​ക്കു പ​രി​ക്ക്

ആ​ല​പ്പു​ഴ: ചേ​ര്‍​ത്ത​ല​യി​ല്‍ കോ​ഴി​ഫാ​മി​നെ​തിരേ പ​രാ​തി ന​ല്‍​കി​യ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ല്‍ വീ​ടുക​യ​റി ആ​ക്ര​മ​ണം. ര​ണ്ടു സ്ത്രീ​ക​ള്‍​ക്കു പ​രിക്ക്. ചേ​ര്‍​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍​ഡി​ല്‍ പ​റ​പ്പ​ള്ളി വെ​ളി​യി​ല്‍​ സു​ജി​ത്തി​ന്‍റെ ഭാ​ര്യ മ​ഞ്ജു (40), അമ്മ പ്ര​ശോ​ഭ (64) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രിക്കേ​റ്റ​ത്.

അ​യ​ല്‍​വാ​സി​ക​ളാ​യ അ​ഞ്ചു സ​ഹോ​ദ​ര​ന്‍​മാ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് സു​ജി​ത്ത് പ​റ​ഞ്ഞു. സു​ജി​ത്തി​ന്‍റെ അ​യ​ല്‍വാ​സി മ​ട്ടു​മ്മേ​ല്‍​വെ​ളി അ​നി​രു​ദ്ധ​ന്‍ ന​ട​ത്തു​ന്ന കോ​ഴി ഫാ​മി​ല്‍​നി​ന്ന് ദു​ര്‍​ഗ​ന്ധം വ​രു​ന്ന​തി​ന്‍റെ പേ​രി​ല്‍ ഇ​രു​വ​രും ത​മ്മി​ല്‍ ത​ര്‍​ക്കമു​ണ്ടാ​യി​രു​ന്നു.

കോ​ഴി ഫാ​മി​നെ​തി​രേ അ​ര്‍​ത്തു​ങ്ക​ല്‍ പോ​ലീ​സി​ല്‍ സു​ജി​ത്ത് പ​രാ​തി ന​ല്‍​കിയിരുന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യം തീ​ര്‍​ക്കാ​നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് സു​ജി​ത്ത് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ല്‍ സ​ഹോ​ദ​ര​ങ്ങ​ളാ​യ അ​നി​രു​ദ്ധ​ന്‍, ഗി​രീ​ശ​ന്‍, ബി​നീ​ഷ്, അ​ജീ​ഷ്, അ​നീ​ഷ് എ​ന്നി​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യി അ​ര്‍​ത്തു​ങ്ക​ല്‍ പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment