പി​രി​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്കം: റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന സ്ത്രീ​യെ മ​ദ്യ​ല​ഹ​രി​യി​ല്‍ യു​വാ​വ് മു​തു​ക​ത്ത് ച​വി​ട്ടി വീ​ഴ്ത്തി

കോ​ഴി​ക്കോ​ട്: ന​ടു​റോ​ട്ടി​ല്‍ മ​ധ്യ​വ​യ​സ്‌​ക്ക​യെ ച​വി​ട്ടി വീ​ഴ്ത്തി യു​വാ​വ്. തി​രു​വ​മ്പാ​ടി​യി​ലാണ് ​സം​ഭ​വം. തി​രു​വ​മ്പാ​ടി ബീ​വ​റേ​ജി​ന് സ​മീ​പ​ത്തെ റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​യ സ്ത്രീ​യെ​യാ​ണ് മ​ദ്യ​ല​ഹ​രി​യി​ല്‍ യു​വാ​വ് ച​വി​ട്ടി വീ​ഴ്ത്തി​യ​ത്. തി​രു​വ​മ്പാ​ടി പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ല്‍ വി​ട്ടു.

റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന സ്ത്രീ​ക​ളും പ്ര​തി​യും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പ​ടു​ക​യാ​യി​രു​ന്നു. പി​രിവു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​രു കൂ​ട്ട​രും ത​മ്മി​ൽ ത​ർ​ക്കം ഉ​ണ്ടാ​യ​ത്. ത​ര്‍​ക്കി​ച്ച് ന​ട​ന്ന് നീ​ങ്ങു​ക​യാ​യി​രു​ന്ന മ​ധ്യ​വ​യ​സ്‌​ക്ക​യെ പ്ര​തി ഓ​ടി വ​ന്ന് മു​തു​കി​ൽ ച​വി​ട്ടി വീ​ഴ്ത്തി. ച​വി​ട്ടേ​റ്റ ഇ​വ​ര്‍ റോ​ഡി​ന് സ​മീ​പം വീ​ണു.

മ​ര്‍​ദ​ന​ത്തി​ല്‍ മ​ധ്യ​വ​യ​സ്‌​ക പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ല. പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​ന് പോ​ലീ​സ് സ്വ​മേ​ധ​യ കേ​സെ​ടു​ത്ത് പ്ര​തി​യെ ജാ​മ്യ​ത്തി​ല്‍ വി​ട്ടു.

Related posts

Leave a Comment