കൃ​ഷ്ണാ​ഷ്ട​മി പൂ​ർ​ത്തി​യാ​യി

അ​മ്പ​ല​ക്ക​ര ഗ്ലോ​ബ​ൽ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ അ​നി​ൽ അ​മ്പ​ല​ക്ക​ര നി​ർ​മു​ച്ച് ഡോ. ​അ​ഭി​ലാ​ഷ് ബാ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന കൃ​ഷ്ണാ​ഷ്ട​മി: ദി ​ബു​ക്ക് ഓ​ഫ് ഡ്രൈ ​ലീ​വ്സ് എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തി​രു​വ​ന​ന്ത​പു​രം പൂ​വാ​റി​ൽ പൂ​ർ​ത്തി​യാ​യി. വൈ​ലോ​പ്പി​ള്ളി ശ്രീ​ധ​ര​മേ​നോ​ന്‍റെ കൃ​ഷ്ണാ​ഷ്ട​മി എ​ന്ന ക​വി​ത​യു​ടെ പു​തി​യ​കാ​ല സി​നി​മാ​റ്റി​ക് വാ​യ​ന​യാ​ണ് ഇ​ത്.

പ്ര​സി​ദ്ധ സം​വി​ധാ​യ​ക​ൻ ജി​യോ ബേ​ബി മു​ഖ്യ വേ​ഷ​ത്തി​ൽ എ​ത്തു​ന്ന ഈ ​ചി​ത്ര​ത്തി​ലെ സം​ഗീ​ത സം​വി​ധാ​നം ഔ​സേ​പ്പ​ച്ച​ൻ നി​ർ​വ​ഹി​ക്കു​ന്നു. വൈ​ലോ​പ്പി​ള്ളി​യു​ടെ വ​രി​ക​ൾ കൂ​ടാ​തെ അ​ഭി​ലാ​ഷ് ബാ​ബു ര​ചി​ച്ച ഗാ​ന​ങ്ങ​ളും ഈ ​സി​നി​മ​യി​ലു​ണ്ട്. ഔ​സേ​പ്പ​ച്ച​ൻ, വി​ദ്യാ​ധ​ര​ൻ മാ​സ്റ്റ​ർ എ​ന്നി​വ​രും പു​തു​മു​ഖ ഗാ​യ​ക​രും ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചി​ട്ടു​ണ്ട്.

ദു​ര​ധി​കാ​ര​പ്ര​യോ​ഗ​ത്തി​ന് ഇ​ര​യാ​കു​ന്ന നി​സ്വ​രാ​യ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​മാ​ണ് ക​വി​ത​യും സി​നി​മ​യും പ​റ​യു​ന്ന​ത്. എ​ട്ട് ദി​വ​സം കൊ​ണ്ട് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ സി​നി​മ​യി​ൽ കൂ​ടു​ത​ലും ഓ​ഡി​ഷ​നി​ലൂ​ടെ എ​ത്തി​യ പു​തു​മു​ഖ​ങ്ങ​ളാ​ണ് അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത്. ജൂ​ലൈ​യി​ൽ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഓ​ഗ​സ്റ്റ് ആ​ദ്യം മു​ത​ൽ ഫെ​സ്റ്റി​വ​ൽ വേ​ദി​ക​ളി​ലേ​ക്കും തു​ട​ർ​ന്ന് തി​യ​റ്റ​റു​ക​ളി​ലേ​ക്കും സി​നി​മ എ​ത്തി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് നി​ർ​മ്മാ​താ​വ് അ​നി​ൽ അ​മ്പ​ല​ക്ക​ര പ​റ​ഞ്ഞു.

ഛായാ​ഗ്ര​ഹ​ണം- ജി​തി​ൻ മാ​ത്യു, എ​ഡി​റ്റിം​ഗ്, സൗ​ണ്ട്- അ​നു ജോ​ർ​ജ്, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- കാ​ർ​ത്തി​ക് ജോ​ഗേ​ഷ്, പ്രോ​ജ​ക്റ്റ് ഡി​സൈ​ന​ർ- ഷാ​ജി എ ​ജോ​ൺ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ-​ദി​ലീ​പ് ദാ​സ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ജ​യേ​ഷ് എ​ൽ ആ​ർ, പ്രെ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്- ശ്രീ​ജി​ത് വി​ശ്വ​നാ​ഥ​ൻ,മേ​ക്ക​പ്പ്-​ബി​നു സ​ത്യ​ൻ, കോ​സ്റ്റ്യൂം​സ്-​അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ, ലൈ​വ് സൗ​ണ്ട്- ഋ​ഷി​പ്രി​യ​ൻ, സ​ഹ​സം​വി​ധാ​നം- അ​ഭി​ജി​ത്ത് ചി​ത്ര​കു​മാ​ർ, ഹ​രി​ദാ​സ് ഡി, ​പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.

Related posts

Leave a Comment