വി​ള ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തിക്ക് അപേക്ഷ ക്ഷണിച്ചു; 30 വ​​രെ  അപേക്ഷ ന​​ല്‍​കാം


കോ​​ട്ട​​യം: കേ​​ന്ദ്ര സം​​സ്ഥാ​​ന കൃ​​ഷി​​വ​​കു​​പ്പു​​ക​​ള്‍ ന​​ട​​പ്പാ​​ക്കു​​ന്ന കാ​​ലാ​​വ​​സ്ഥാ​​ധി​​ഷ്ഠി​​ത വി​​ള ഇ​​ന്‍​ഷ്വ​​റ​​ന്‍​സ് പ​​ദ്ധ​​തി​​യി​​ലേ​​ക്കു​​ള്ള അ​​പേ​​ക്ഷ 30 വ​​രെ ന​​ല്‍​കാം. ക​​ര്‍​ഷ​​ക​​ര്‍​ക്ക് നേ​​രി​​ട്ടും അ​​ക്ഷ​​യ, സി​​എ​​സ്‌​​സി​​ക​​ള്‍ വ​​ഴി​​യും ഓ​​ണ്‍​ലൈ​​നാ​​യി ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാം. വി​​ള​​ക​​ള്‍​ക്ക് വാ​​യ്പ എ​​ടു​​ത്ത ക​​ര്‍​ഷ​​ക​​ര്‍​ക്ക് ബാ​​ങ്കു​​ക​​ള്‍ വ​​ഴി​​യും പ​​ദ്ധ​​തി​​യി​​ല്‍ ചേ​​രാ​​ന്‍ സാ​​ധി​​ക്കും.

ആ​​ധാ​​റി​​ന്‍റെ പ​​ക​​ര്‍​പ്പ്, ക​​രം അ​​ട​​ച്ച ര​​സീ​​തി​​ന്‍റെ പ​​ക​​ര്‍​പ്പ്, ബാ​​ങ്ക് പാ​​സ്ബു​​ക്കി​ന്‍റെ പ​​ക​​ര്‍​പ്പ്, പാ​​ട്ട​​ത്തി​​നു കൃ​​ഷി ചെ​​യ്യു​​ന്ന​​വ​​രാ​​ണെ​​ങ്കി​​ല്‍ പാ​​ട്ട​​ക്ക​​രാ​​റി​​ന്‍റെ പ​​ക​​ര്‍​പ്പ് എ​​ന്നി​​വ​​യും അ​​പേ​​ക്ഷ​​ക്കൊ​​പ്പം ന​​ല്‍​ക​​ണം.

ക​​ര്‍​ഷ​​ക​​ര്‍​ക്ക് വ്യ​​ക്തി​​ഗ​​ത ന​​ഷ്ട​​ത്തി​​നും കാ​​ലാ​​വ​​സ്ഥ ഡേ​​റ്റ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള ന​​ഷ്ട​​ത്തി​​നും അ​​ര്‍​ഹ​​ത​​യു​​ണ്ട്. ഓ​​രോ വി​​ള​​യു​​ടെ​​യും പ്രീ​​മി​​യം തു​​ക​​യും ഇ​​ൻ​​ഷ്വ​​റ​​ന്‍​സ് തു​​ക​​യും വ്യ​​ത്യ​​സ്ത​​മാ​​ണ്.

നെ​​ല്ല്, റ​​ബ​​ര്‍, തെ​​ങ്ങ്, ഗ്രാ​​മ്പു, വാ​​ഴ, ക​​വു​​ങ്ങ്, ഇ​​ഞ്ചി, വെ​​റ്റി​​ല, മ​​ഞ്ഞ​​ള്‍, ക​​രി​​മ്പ്, മ​​ര​​ച്ചീ​​നി, മാ​​വ്, ജാ​​തി, കു​​രു​​മു​​ള​​ക്, തേ​​യി​​ല, കി​​ഴ​​ങ്ങു​​വ​​ര്‍​ഗ​​ങ്ങ​​ള്‍, പ​​ച്ച​​ക്ക​​റി വി​​ള​​ക​​ള്‍ എ​​ന്നീ വി​​ള​​ക​​ള്‍ പ​​ട്ടി​​ക​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. 9645162338, 9061675557.

Related posts

Leave a Comment