കോട്ടയം: കോട്ടയം ജില്ലയില്‍ കെഎസ്ആര്‍ടിസിയുടെ ട്രാവല്‍കാര്‍ഡ് അടുത്തമാസം എത്തും.തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ക്കു പിന്നാലെ എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഇന്നലെ മുതല്‍ ട്രാവല്‍ കാര്‍ഡ് വിതരണം തുടങ്ങി.
ഈ ജില്ലകളില്‍നിന്ന് വാങ്ങിയ കാര്‍ഡുകള്‍ ചില യാത്രക്കാര്‍ കോട്ടയം ജില്ലയിലെ ബസുകളില്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ എല്ലാ ടിക്കറ്റ് മെഷീനുകളിലും കാര്‍ഡ് ഉപയോഗിക്കാനുള്ള ഓപ്ഷനുണ്ട്. നൂറു രൂപ വില നല്കി ഡിപ്പോകളില്‍നിന്നും കണ്ടക്ടര്‍മാരില്‍നിന്നും കാര്‍ഡ് വാങ്ങാം.
തുടക്കത്തില്‍ സീറോ ബാലന്‍സ് ആയിരിക്കും. യാത്ര ചെയ്യാന്‍ ചാര്‍ജ് ചെയ്യണം. കുറഞ്ഞ റീ ചാര്‍ജ് തുക 50 രൂപയാണ്. മൂവായിരം രൂപവരെ ഒരേ സമയം റീചാര്‍ജ് ചെയ്യാം. കാര്‍ഡുകള്‍ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ യാത്രാവേളയില്‍ കൈമാറുകയും ചെയ്യാം.
ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ ഒരു വര്‍ഷം കാലാവധിയുണ്ടാകാം. കാര്‍ഡ് ഒരു വര്‍ഷം തുടരെ ഉപയോഗിക്കാതിരുന്നാല്‍ അടുത്ത വര്‍ഷം ആക്ടിവേറ്റ് ചെയ്യണം.
ആയിരം രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ നാല്പത് രൂപയും രണ്ടായിരം രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ നൂറു രൂപയും അധികമായി ലഭിക്കും.
കെഎസ്ആര്‍ടിസിയുടെ എല്ലാത്തരം ബസുകളിലും കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.