കെ​എ​സ്ആ​ർ​ടി​സി: ഡി​പ്പോ​ക​ളി​ൽ ലാ​ന്‍​ഡ് ഫോ​ൺ ശ​ബ്ദം നി​ല​യ്ക്കു​ന്നു

കോട്ടയം: കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ 93 ഡി​പ്പോ​ക​ളി​ല്‍ ജൂ​ലൈ ഒ​ന്നു മു​ത​ല്‍ ലാ​ന്‍​ഡ് ഫോ​ണ്‍ ശ​ബ്ദി​ക്കി​ല്ല. ആ​ശ​യ​വി​നി​മ​യ​ത്തി​ന് എ​ല്ലാ ഡി​പ്പോ​ക​ളി​ലും മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ വ​രും. അ​ടു​ത്ത​യാ​ഴ്ച മൊ​ബൈ​ല്‍ ന​മ്പ​റു​ക​ള്‍ അ​റി​യാ​നാ​കും. സ്മാ​ര്‍​ട്ട് ഫോ​ണ്‍ സം​വി​ധാ​ന​മാ​യ​തി​നാ​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് മെ​ച്ച​പ്പെ​ട്ട സേ​വ​നം ഇ​തി​ല്‍​നി​ന്ന് ല​ഭി​ക്കും.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ബ​ന്ധ​പ്പെ​ടു​ന്ന​തി​ന് കെ​എ​സ്ആ​ര്‍​ടി​സി എ​ല്ലാ ഡി​പ്പോ​ക​ളി​ലും ഔ​ദ്യോ​ഗി​ക സിം ​ഉ​ള്‍​പ്പെ​ടെ​യു​ള്ള മൊ​ബൈ​ല്‍ ഫോ​ണ്‍ ന​ല്‍​കും. നി​ല​വി​ല്‍ ചി​ല ഡി​പ്പോ​ക​ളി​ലെ ലാ​ന്‍​ഡ് ഫോ​ണി​ലേ​ക്ക് വി​ളി​ച്ചാ​ല്‍ ഫോ​ണ്‍ എ​ടു​ക്കാ​തെ​യും കൃ​ത്യ​മാ​യി മ​റു​പ​ടി ന​ല്‍​കാ​തെ​യും യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​താ​യ പ​രാ​തി​ക​ള്‍​ക്ക് ഇ​തോ​ടെ പ​രി​ഹാ​ര​മാ​കു​ക​യാ​ണ്. ചി​ല ഡി​പ്പോ​ക​ളി​ലെ ലാ​ന്‍​ഡ് ന​മ്പ​റു​ക​ള്‍ മാ​സ​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​ണു​താ​നും.

മൊ​ബൈ​ല്‍ ഫോ​ണ്‍ വ​ന്നു​ക​ഴി​ഞ്ഞാ​ല്‍ അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​റു​പ​ടി ന​ല്‍​കു​ന്നു​ണ്ടോ എ​ന്ന് ക​ണ്ടെ​ത്താ​ന്‍ കോ​ള്‍ ഡേ​റ്റ ഷീ​റ്റ് ദി​വ​സേ​ന പ​രി​ശോ​ധി​ക്കും. മൊ​ബൈ​ലു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ര്‍​മാ​ര്‍​ക്കാ​യി​രി​ക്കും.

അ​ന്വേ​ഷ​ണ​ങ്ങ​ളും അ​ടി​യ​ന്ത​ര കാ​ര്യ​ങ്ങ​ളും ഏ​ത് സ​മ​യ​ത്തും പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യും​വി​ധം മൊ​ബൈ​ല്‍ 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​കും. മി​സ്ഡ് കോ​ളു​ക​ള്‍ വ​ന്നാ​ല്‍ തി​രി​കെ വി​ളി​ക്കാ​നും ഇ​നി മു​ത​ലാ​കും.

Related posts

Leave a Comment