കെഎസ്ആർടിസി: യൂ​ണി​റ്റു​ക​ൾ​ക്ക് ടാ​ർ​ജ​റ്റ് നി​ശ്ച​യി​ച്ചു; ല​ക്ഷ്യമിടുന്നത് പ്ര​തി​ദി​നം 9 കോ​ടി രൂപ വരുമാനം


പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടിസിയു​ടെ പ്ര​തി​ദി​ന വ​രു​മാ​നം 9 കോ​ടി​യാ​യി ഉ​യ​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ യൂ​ണി​റ്റു​ക​ൾ​ക്ക് ടാ​ർ​ജ​റ്റ് നി​ശ്ച​യി​ച്ചു. വ​രു​മാ​ന വ​ർ​ധന​യ്ക്കു വേ​ണ്ടി മൂ​ന്ന് ഘ​ട​ക​ങ്ങ​ളാ​യി തി​രി​ച്ചി​ട്ടു​ണ്ട്.

ആ​കെ വ​രു​മാ​നം നേ​ടേ​ണ്ട​ത്, ഓ​ടു​ന്ന കി​ലോ​മീ​റ്റ​ർ ദൂ​രം, ഓ​രോ കി​ലോ​മീ​റ്റ​റി​നും നേ​ടേ​ണ്ട​ വ​രു​മാ​നം എ​ന്നി​വ​യാ​ണ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ.

കെഎ​സ്ആ​ർ​ടി​സി ഏ​റ്റ​വും ശ​ക്ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന തെ​ക്ക​ൻ മേ​ഖ​ല​യ്ക്കാ​ണ് ആ​ദ്യം ടാ​ർ​ജ​റ്റ് നി​ശ്ച​യി​ച്ച് ന​ല്കി​യ​ത്. 36 യൂ​ണി​റ്റു​ക​ളാ​ണ് തെ​ക്ക​ൻ മേ​ഖ​ല​യി​ൽ ഉ​ള്ള​ത്.

ഇ​തി​ൽ കോ​ന്നി,ആ​ര്യ​ങ്കാ​വ്, പ​ന്ത​ളം എ​ന്നീ യൂ​ണി​റ്റു​ക​ളാ​ണ് തീ​രെ ദു​ർ​ബ​ല​മാ​യി​ട്ടു​ള്ള​ത്. തീ​രെ​ക്കു​റ​ച്ച് കി​ലോ​മീ​റ്റ​റു​ക​ൾ മാ​ത്ര​മാ​ണ് ഈ ​യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള സ​ർ​വീ​സു​ക​ൾ ഓ​ടു​ന്ന​ത്. എ​ന്നാ​ൽ കി​ലോ​മീ​റ്റ​ർ വ​രു​മാ​ന​ത്തി​ൽ ഈ ​യൂ​ണി​റ്റു​ക​ൾ​ക്ക് മി​ക​ച്ച യൂ​ണി​റ്റു​ക​ൾ​ക്കൊ​പ്പം ത​ന്നെ​യാ​ണ് ടാ​ർ​ജ​റ്റ് ന​ല്കി​യി​ട്ടു​ള്ള​ത്.

തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ യൂ​ണി​റ്റി​നാ​ണ് ഏ​റ്റ​വും വ​ലി​യ ടാ​ർ​ജ​റ്റ്. 4467800 രൂ​പ. 74170 കി​ലോ​മീ​റ്റ​ർ സ​ർ​വീ​സ് ന​ട​ത്ത​ണം. ഒ​രു കി​ലോ​മീ​റ്റ​റി​ന് 59.99 രൂ​പ വീ​തം നേ​ട​ണം.

ര​ണ്ടാ​മ​ത്തെ വ​ലി​യ വ​രു​മാ​ന ടാ​ർ​ജ​റ്റ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പാ​പ്പ​നം​കോ​ട് യൂ​ണി​റ്റി​നാ​ണ്. വ​രു​മാ​ന ല​ക്ഷ്യം – 2542000 രൂ​പ കി​ലോ​മീ​റ്റ​ർ ദൂ​രം 42000. ഓ​രോ കി​ലോ​മീ​റ്റ​റി​നും 60. 31 രൂ​പ.

മൂ​ന്നാ​മ​ത്തെ വ​ലി​യ വ​രു​മാ​ന ല​ക്ഷ്യം കൊ​ട്ടാ​ര​ക്ക​ര​യ്ക്കാ​ണ്. 2342600 രൂ​പ. ആ​കെ കി​ലോ​മീ​റ്റ​ർ 4 1950. ഓ​രോ കി​ലോ​മീ​റ്റ​റി​നും 55.44 രൂ​പ നേ​ട​ണം.

ഏ​റ്റ​വും കു​റ​ഞ്ഞ വ​രു​മാ​ന ല​ക്ഷ്യം പ​ത്ത​നം​തി​ട്ട​യി​ലെ കോ​ന്നി​ക്കാ​ണ്. 121200 രൂ​പ. കി​ലോ​മീ​റ്റ​ർ 22 10. ഓ​രോ കി​ലോ​മീ​റ്റ​റി​നും 54.44 രൂ​പ. കൊ​ല്ലം ജി​ല്ല​യി​ലെ ആ​ര്യ​ങ്കാ​വി​നാ​ണ് ര​ണ്ടാ​മ​ത്തെ കു​റ​ഞ്ഞ വ​രു​മാ​ന ല​ക്ഷ്യം. 153300 രൂ​പ

കി​ലോ​മീ​റ്റ​ർ ദൂ​രം 2830. ഓ​രോ കി​ലോ​മീ​റ്റ​റി​നും 54.17 രൂ​പ. അ​തി​ന് തൊ​ട്ടു​മു​ക​ളി​ൽ പ​ന്ത​ള​മാ​ണ്. വ​രു​മാ​ന ല​ക്ഷ്യം 294900 രൂ​പ. കി​ലോ​മീ​റ്റ​ർ ദൂ​രം 5000 ഓ​രോ കി​ലോ​മീ​റ്റ​റി​നും 58.98 രൂ​പ.

കി​ലോ​മീ​റ്റ​റി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​ന ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത് നെ​യ്യാ​റ്റി​ൻക​ര​യ്ക്കാ​ണ്. 60.52 രൂ​പ. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത് പാ​പ്പ​നം​കോ​ടാ​ണ്. 60.31 രൂ​പ.

ല​ഭ്യ​മാ​യ ബ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച് പ​ര​മാ​വ​ധി സ​ർ​വീ​സു​ക​ൾ ന​ട​ത്ത​ണ​മെ​ന്നും ഇ​തി​ന് വേ​ണ്ടി വ്യ​ക്ത​മാ​യ മാ​സ്റ്റ​ർ പ്ലാ​ൻ യൂ​ണി​റ്റ്, ക്ല​സ്റ്റ​ർ ത​ല​ത്തി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്നും ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ശ​ക്ത​മാ​യ നി​ർ​ദ്ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment