കോഴിക്കോട്: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാർ ഡ്രൈവറായ ചെർപ്പുളശേരി സ്വദേശി മുഹമ്മദ് ഫാസിൽ (26) ആണ് മരിച്ചത്.പുലർച്ചെ നാലു മണിയോടെ രാമപുരം സ്കൂൾ പടിയിൽ ആയിരുന്നു അപകടം. അപകടത്തിൽ രണ്ടു പേർക്കു പരിക്കേറ്റു. ഇവരെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു; ചെർപ്പുളശേരി സ്വദേശി മുഹമ്മദ് ഫാസിൽ ആണ് മരിച്ചത്
