കണ്ടക്ടർ റാങ്ക്‌ലിസ്റ്റിൽ നിന്നും ഉദ്യോഗാർഥികളെ നിമയിച്ചാലും പ്രതിസന്ധിക്ക് പരിഹാരമാകില്ല;  1500പേരിൽ ജോലിക്ക് തയാറായിട്ടുളളത്  700 പേർമാത്രം

തി​രു​വ​ന​ന്ത​പു​രം: പി​എ​സ് സി ​റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്നും കെഎസ്ആ​ർ​ടി​സി​യി​ൽ പു​തു​താ​യി ക​ണ്ട​ക്ട​ർ​മാ​രെ നി​യ​മി​ച്ചാ​ലും നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മാ​കാ​ൻ സാ​ധ്യ​ത കു​റ​വ്. ഹൈ​ക്കോ​ട​തി വി​ധി​യെ തു​ട​ർ​ന്ന് പി​രി​ച്ചുവി​ട്ട 3861 എം ​പാ​ന​ൽ ക​ണ്ട​ക്ട​ർ​മാ​ർ​ക്ക് പ​ക​രം പി​എ​സ് സി ​റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്നും ഇ​ത്ര​യും ക​ണ്ട​ക്ട​ർ​മാ​രെ നി​യ​മി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

പി​എ​സ് സി ​റാ​ങ്ക് ലി​സ്റ്റി​ൽ ക​ണ്ട​ക്ട​ർ നി​യ​മ​ന​ത്തി​ന് 1500 ൽ ​താ​ഴെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ മാ​ത്ര​മാ​ണു​ള്ള​തെ​ന്നാ​ണ് റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തി​ൽ 700 പേ​രോ​ളം മാ​ത്ര​മാ​ണ് ക​ണ്ട​ക്ട​ർ​മാ​രാ​കാ​ൻ സ​ജീ​വ​മാ​യി രം​ഗ​ത്തു​ള്ള​തെ​ന്നു​മാ​ണ് അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 9000 സ്ഥി​രം ക​ണ്ട​ക്ട​ർ​മാ​രാ​ണ് കെഎസ്ആ​ർ​ടി​സി ​യി​ൽ ഉ​ള്ള​തെ​ന്നാ​ണ് വി​വ​രാ​വ​കാ​ശ രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

പി​എ​സ് സി ​ലി​സ്റ്റി​ൽ നി​ന്നും നി​യ​മ​നം ന​ൽ​കാ​ൻ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് കെഎസ്ആ​ർ​ടി​സി അ​ഡ്വൈ​സ് മെ​മ്മോ അ​യ​ച്ചി​ട്ടു​ണ്ട്. ര​ണ്ട് ദി​വ​സ​ത്തി​ന​കം റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്നും നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്ന് ഇ​ന്ന​ലെ ഹൈ​ക്കോ​ട​തി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്നും നി​യ​മ​നം ന​ൽ​കി​യി​ട്ടും ക​ണ്ട​ക്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് സം​ഭ​വി​ച്ചാ​ൽ താ​ൽ​ക്കാ​ലി​ക​മാ​യി ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് കെഎസ്ആ​ർ​ടി​സി വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം.

Related posts