വെെദ്യുതി ബിൽ അടച്ചില്ല; ഫ്യൂസ് ഊരി കെഎസ്ഇബി; ഇരുട്ടിലായി ഡിപ്പോ

വൈദ്യുതി ബിൽ അടച്ചില്ല. ഫ്യൂസ് ഊരി  കെഎസ്ഇബി. തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോ 41,000 രൂപ കുടിശിക അടയ്ക്കാനുള്ളതിനാൽ  ഫ്യൂസ് ഊരി കെഎസ്ഇബി. 

ഫ്യൂസ് ഊരിയതോടെ അരമണിക്കൂറോളം ഡിപ്പോയുടെ പ്രവർത്തനങ്ങൾ നിലച്ചു. റിസർവേഷൻ ഉൾപ്പെടയുള്ളവ തടസത്തിലായി.

എന്നാൽ യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് ഫ്യൂസ് ഊരിയതെന്ന് കെസ്ആർടിസി ഉദ്യോഗസ്ഥർ അറിയിച്ചു. പിന്നീട് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.

സംഭവം വിവാദമായതിന് പിന്നാലെ കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി വൈദ്യതി ബന്ധം പുനഃസ്ഥാപിച്ചു.

Related posts

Leave a Comment