സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​താ ചെല​വ് സ​ർ​ക്കാ​ർ കെ​എ​സ്ആ​ർ​ടി​സിക്ക് നൽകുന്നില്ല; കിട്ടാനുള്ളത് 3000 കോടി രൂപ

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

ചാ​ത്ത​ന്നൂ​ർ: സ​ർ​ക്കാ​ർ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വി​വി​ധ യാ​ത്രാ സൗ​ജ​ന്യ​ങ്ങ​ളു​ടെ തു​ക കെ​എ​സ്ആ​ർ​ടി​സി​യ്ക്ക് ഇ​തു​വ​രെ ന​ല്കി​യി​ട്ടി​ല്ല.

ഏ​ക​ദേ​ശം 3000 കോ​ടി​യോ​ളം രൂ​പ​യാ​ണ് ഈ ​ഇ​ന​ത്തി​ൽ സ​ർ​ക്കാ​ർ ന​ല്കാ​നു​ള്ള​ത്. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ക​ൺ​സ​ഷ​ൻ മു​ത​ൽ ശാ​രീ​രി​ക-​മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള​വ​രു​ടെ സൗ​ജ​ന്യ യാ​ത്ര​വ​രെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ​യും സൗ​ജ​ന്യ യാ​ത്ര വ​രെ ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നെ കെ​എ​സ്ആ​ർ​ടി​സി​യ്ക്ക് ഈ ​തു​ക കി​ട്ടി​യാ​ൽ വ​ലി​യ ആ​ശ്വാ​സ​മാ​കു​മാ​യി​രു​ന്നു. ഇ​ത് ന​ല്കു​ന്നി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല കെ​എ​സ്ആ​ർ​ടി​സി​യെ കൂ​ടു​ത​ൽ ക​ട​ക്കെ​ണി​യി​ലാ​ഴ്ത്തു​ക കൂ​ടി​യാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്.

സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ക​ണ​ക്കി​ൽ 2015 മു​ത​ൽ 2022 വ​രെ സ​ർ​ക്കാ​ർ ന​ല്കാ​നു​ള്ള തു​ക 1108.79 കോ​ടി​യാ​ണ്. 2014 – 15-ൽ 192.41 ​കോ​ടി 15 – 16 – ൽ 184.12 , 16-17-​ൽ 243.24 കോ​ടി, 17 – 18 ൽ 234.05 ​കോ​ടി, 18-19 ൽ 252.05 , 19-20 ​ൽ 236.97 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്ക് .

20-21-ൽ ​കോ​വി​ഡ് കാ​ല​മാ​യി​രു​ന്നു. 21- 22 – ലെ ​ക​ണ​ക്ക് ല​ഭ്യ​മാ​യി​ട്ടി​ല്ല. 2013-14വ​രെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ പേ​രി​ൽ സ​ർ​ക്കാ​ർ ന​ല്കാ​നു​ണ്ടാ​യി​രു​ന്ന​ത് 1900 കോ​ടി​യാ​ണ്.

സ​ർ​ക്കാ​ർ കെ​എ​സ്ആ​ർ​ടി​സി​യെ സ​ഹാ​യി​ക്കു​ന്നു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും ന​ല്കു​ന്ന​ത് നാ​മ​മാ​ത്ര​മാ​യ തു​ക​യാ​ണെ​ന്ന് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ല്കി​യ രേ​ഖ​യി​ൽ കെ​എ​സ്ആ​ർ​ടി​സി വ്യ​ക്ത​മാ​ക്കു​ന്നു.

സ​ർ​ക്കാ​ർ പ​ദ്ധ​തി വി​ഹി​ത​മാ​യി 2015-16 മു​ത​ൽ 20 21 22 വ​രെ ന​ല്കി​യ​ത് വെ​റും 175.7 കോ​ടി മാ​ത്ര​മാ​ണ്. 2015-16 ൽ 39.55 , 2016-17 ​ൽ 20. 61 കോ​ടി​യും 2017-18 ൽ 20 ​കോ​ടി​യും 2018-19 ൽ 5-60 ​കോ​ടി​യും 2019 -20 ൽ 2-73 ​കോ​ടി​യും 2021 – 22 ൽ 87.21 ​കോ​ടി​യു​മാ​ണ്.

എ​ന്നാ​ൽ ബ​ജ​റ്റ് വി​ഹി​ത​മാ​യി തു​ക അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കു​മ്പോ​ഴും അ​ത് മ​റ്റൊ​രു ക​ട​ക്കെ​ണി​യാ​യി മാ​റു​ക​യാ​ണ്.

3500 കോ​ടി​യും പ​ലി​ശ​യും ബാ​ങ്ക് ക​ൺ​സോ​ർ​ഷ്യ​ത്തി​ന് കെ ​എ​സ് ആ​ർ ടി ​സി പ്ര​തി​ദി​നം ഒ​രു കോ​ടി എ​ന്ന നി​ര​ക്കി​ൽ അ​ട​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​ന് പു​റ​മേ​യാ​ണ് സ​ർ​ക്കാ​രി​നു​ള്ള ക​ടം.

2015 – 16 ൽ 214.40 ​കോ​ടി​യും 2016 – 17 ൽ 305 ​കോ​ടി​യും 2017 – 18-ൽ 815 ​കോ​ടി​യും 2018 – 19ൽ 1056.35 ​കോ​ടി​യും 2019 -20 ൽ 987.36 ​കോ​ടി​യും 2020-21 ൽ 1739. 86 ​കോ​ടി​യും 2021-22 ൽ 2037.51 ​കോ​ടി​യും ഉ​ൾ​പ്പെ​ടെ7155.48 കോ​ടി​യാ​ണ് സ​ർ​ക്കാ​ർ ക​ട​മാ​യി ന​ല്കി​യി​ട്ടു​ള്ള​ത്. ഈ ​ക​ടം ഇ​നി​യും പെ​രു​കാ​നേ സാ​ധ്യ​ത​യു​ള്ളൂ.

ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷ​മാ​യി ഒ​രു പു​തി​യ ബ​സ് വാ​ങ്ങാ​നോ 2014-ന് ​ശേ​ഷം ഒ​രു സ്ഥി​രം ജീ​വ​ന​ക്കാ​ര​നെ നി​യ​മി​ക്കാ​നോ കെ​എ​സ്ആ​ർ​ടി​സി​യ്ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.

എ​ന്നാ​ൽ പു​തു​താ​യി രൂ​പീ​ക​രി​ച്ച കെ ​സ്വീ​ഫ് റ്റി​ന് വേ​ണ്ടി കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ​ദ്ധ​തി വി​ഹി​തം ഉ​പ​യോ​ഗി​ച്ച് 116 ആ​ഡം​ബ​ര ബ​സു​ക​ളും 50 ഇ​ല​ക്ട്രി​ക് ബ​സു​ക​ളും വാ​ങ്ങി​യി​ട്ടു​ണ്ട്. കെ​എ​സ്ആ​ർ​ടി​സി​യെ നി​ല​നി​ർ​ത്താ​ൻ, സ​ർ​ക്കാ​ർ ന​ല്കി​യ ക​ടം സ​ഹാ​യ​ധ​ന​മാ​യി ക​ണ​ക്കാ​ക്കി എ​ഴു​തി ത​ള്ളു​ക​യോ ഓ​ഹ​രി​യാ​ക്കി മാ​റ്റു​ക​യോ ചെ​യ്യ​ണ​മെ​ന്ന നി​ർ​ദ്ദേ​ശം ജീ​വ​ന​ക്കാ​ർ മു​ന്നോ​ട്ടു​വ​യ്ക്കു​ന്നു.

Related posts

Leave a Comment