കെഎസ്ആർടിസി എം​പാ​ന​ൽ ഡ്രൈ​വ​ർ​മാ​രെ പി​രി​ച്ചു​വി​ട്ടാ​ൽ  പല സർവീസും നിർത്തേണ്ടിവരും; കോട്ടയത്തെ ഡിപ്പോയുടെ അവസ്ഥയിങ്ങനെ…

കോ​ട്ട​യം: കോ​ട്ട​യ​ത്തെ 13 എം​പാ​ന​ൽ ഡ്രൈ​വ​ർ​മാ​രെ പി​രി​ച്ചു​വി​ട്ടാ​ൽ ലാ​ഭ​ക​ര​മാ​യ പ​ല റൂ​ട്ടു​ക​ളും നി​ർ​ത്ത​ലാ​ക്കേ​ണ്ടി വ​രു​മെ​ന്ന് ഡ്രൈ​വ​ർ​മാ​ർ. 140 ഷെ​ഡ്യൂ​ൾ ഉ​ണ്ടാ​യി​രു​ന്ന കോ​ട്ട​യം ഡി​പ്പോ​യി​ൽ എം​പാ​ന​ൽ ക​ണ്ട​ക്ട​ർ​മാ​രെ പി​രി​ച്ചു വി​ടു​ന്ന​തി​നു മു​ൻ​പ് 93 മു​ത​ൽ 103 സ​ർ​വീ​സ് വ​രെ അ​യ​ച്ചി​രു​ന്നു. ഇ​പ്പോ​ഴ​ത് 70 സ​ർ​വീ​സാ​യി ചു​രു​ങ്ങി. എം​പാ​ന​ൽ ഡ്രൈ​വ​ർ​മാ​രെ പി​രി​ച്ചു വി​ടു​ന്ന​തോ​ടെ സ​ർ​വീ​സി​ന്‍റെ എ​ണ്ണം വീ​ണ്ടും കു​റ​യും.

ചി​ല യൂ​ണി​യ​നു​ക​ൾ എം​പാ​ന​ലു​കാ​ർ​ക്ക് സ്ഥി​ര​പ്പെ​ടു​ത്തു​മെ​ന്ന പ്ര​തീ​ക്ഷ ന​ല്കി​യി​രു​ന്നു. മാ​സ​വ​രി വ​രെ വാ​ങ്ങി​യ​വ​രു​ണ്ട്. 11 മു​ത​ൽ 22 വ​ർ​ഷം സീ​നി​യോ​രി​റ്റി​യു​ള്ള​വ​രാ​ണ് കോ​ട്ട​യ​ത്തെ ഡ്രൈ​വ​ർ​മാ​ർ. പി​രി​ച്ചു​വി​ട്ടാ​ൽ ഇ​നി മ​റ്റൊ​രു ജോ​ലി കി​ട്ടാ​നു​ള്ള സാ​ധ്യ​ത പ​ല​ർ​ക്കു​മി​ല്ല. പെ​ൻ​ഷ​ൻ പ്രാ​യ​മാ​കാ​റാ​യ​വ​രാ​ണ് ഭൂ​രി​പ​ക്ഷ​വും.

കോ​ട്ട​യ​ത്തെ 13 എം​പാ​ന​ൽ ഡ്രൈ​വ​ർ​മാ​രി​ൽ ഒ​രാ​ൾ​ക്ക് കോ​ട​തി മു​ഖേ​ന സ്ഥി​ര നി​യ​മ​നം ല​ഭി​ച്ചി​ട്ട് ഒ​രു വ​ർ​ഷ​മാ​യി​ട്ടും ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭാ കാ​ല​ത്ത് സ്ഥി​ര​പ്പെ​ടു​ത്തി​യ എം​പാ​നൽ​കാ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​യാ​ളാ​യി​രു​ന്നു. എ​ന്തോ കാ​ര​ണ​ത്തി​ൽ സ്ഥി​ര നി​യ​മ​നം ല​ഭി​ച്ചി​ല്ല. ഇ​തി​നെ​തി​രേ കോ​ട​തി​യി​ൽ പോ​യി. സ്ഥി​ര നി​യ​മ​നം ന​ല്കാ​ൻ കോ​ട​തി വി​ധി​ച്ചു. എ​ന്നി​ട്ടും മാ​നേ​ജ്മെ​ന്‍റ് സ്ഥി​ര​നി​യ​മ​നം ന​ല്കി​യി​ല്ല.

കോ​ർ​പ​റേ​ഷ​ൻ നി​ബ​ന്ധ​ന പ്ര​കാ​രം ഇ​നി ക​ണ്ട​ക്ട​ർ കം ​ഡ്രൈ​വ​ർ​മാ​ർ​ക്കേ നി​യ​മ​നം ന​ല്കു. പി​എ​സ്്സി​യി​ൽ നി​ന്ന് ഇ​പ്പോ​ൾ നി​യ​മി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ച​വ​ർ ഡ്രൈ​വ​ർ​മാ​ർ മാ​ത്ര​മാ​ണ്. പു​തി​യ നി​യ​മ​ന ഉ​ത്ത​ര​വ് വ​രു​ന്ന​തു വ​രെ​യെ​ങ്കി​ലും എം​പാ​ന​ൽ ഡ്രൈ​വ​ർ​മാ​രെ നി​ല​നി​ർ​ത്ത​ണ​മെ​ന്നാ​ണ് അ​വ​രു​ടെ ആ​വ​ശ്യം.

ഒ​രു ഡ്യൂ​ട്ടി​ക്ക് 500 രൂ​പ​യാ​ണ് എം​പാ​ന​ൽ ഡ്രൈ​വ​ർ​മാ​ർ​ക്ക് ല​ഭി​ക്കു​ന്ന​ത്. കോ​ട്ട​യ​ത്തും പാ​ലാ​യി​ലും മാ​ത്ര​മേ ഇ​പ്പോ​ൾ സിം​ഗി​ൾ ഡ്യൂ​ട്ടി​യു​ള്ളു. രാ​വി​ലെ മു​ത​ൽ രാോ​ത്രി വ​രെ ജോ​ലി ചെ​യ്താ​ലും ഒ​രു ഡ്യൂ​ട്ടി​കൊ​ണ്ട് തൃ​പ്തി​പ്പെ​ട​ണം. എ​ട്ടു​മ​ണി​ക്കൂ​ർ ഡ്യൂ​ട്ടി സ​ബ്ര​ദാ​യം ക​ഐ​സ്ആ​ർ​ടി​സി​യി​ൽ ന​ട​പ്പാ​യി​ട്ടി​ല്ല.

ഇ​ത് ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നും ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. പൊ​തു​വേ ഡ്രൈ​വ​ർ​മാ​ർ കു​റ​വാ​യ​തി​നാ​ൽ മ​ര​ണം, അ​ടി​യ​ന്ത​രം, ആ​ശു​പ​ത്രി കാ​ര്യ​ങ്ങ​ൾ​ക്കു പോ​ലും അ​വ​ധി കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നും ജീ​വ​ന​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Related posts