പൂ​ർ​വ​വൈ​രാ​ഗ്യം പ​റ​ഞ്ഞു തീ​ർക്കാന്‍ ​ മൂന്നുപേരും എത്തി, പക്ഷേ..! സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ അ​ടി​പി​ടി​ക്കി​ടെ കു​ള​ത്തി​ൽ വീ​ണ യു​വാ​വ് മ​രി​ച്ചു

കൊ​ര​ട്ടി: മു​രി​ങ്ങൂ​രി​ൽ സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ അ​ടി​പി​ടി​ക്കി​ടെ കു​ള​ത്തി​ൽ വീ​ണ യു​വാ​വ് മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു​പേ​രെ കൊ​ര​ട്ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മേ​ലൂ​ർ – പു​ഷ്പ​ഗി​രി ക​ണ്ണ​മ്പി​ള്ളി ഷൈ​ജു (42) ആ​ണ് കു​ള​ത്തി​ൽ വീ​ണു മ​രി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ളാ​യ മേ​ലൂ​ർ തൊ​ടു​കു​ളം വി​ത്സ​ൻ (46), മു​രി​ങ്ങൂ​ർ മ​ണ്ടി​ക്കു​ന്നി​ൽ തെ​ക്ക​ൻ ഷി​ജി​ൽ (27) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച ഷൈ​ജു നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

വിത്സനുമായി ഷൈ​ജു​വിനുള്ള പൂ​ർ​വ​വൈ​രാ​ഗ്യം പ​റ​ഞ്ഞു തീ​ർ​ക്കു​ന്ന​തി​നാ​ണ് മൂ​ന്നു​പേ​രും ആ​റ്റ​പ്പാ​ട​ത്തു​ള്ള മ​ല്ല​ഞ്ചി​റ​യി​ലെ കു​ള​ത്തി​ന് സ​മീ​പം ഒ​ത്തു​കൂ​ടി​യ​ത്.

മ​ദ്യ​പി​ച്ച ശേ​ഷം സം​സാ​രി​ച്ചി​രു​ന്ന ഇ​വ​ർ വീ​ണ്ടും ത​മ്മി​ൽ ത​ർ​ക്ക​വും ബ​ഹ​ള​വു​മാ​യി. തു​ട​ർ​ന്നു​ണ്ടാ​യ അ​ടി​പി​ടി​യ്ക്കി​ടെ ഷൈ​ജു കു​ള​ത്തി​ലേ​ക്ക് തെ​ന്നി വീ​ഴു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഷി​ജി​ലും വി​ത്സ​നും സ്ഥ​ലംവി​ട്ടു.

സ​മീ​പ​വാ​സി​ക​ൾ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഷൈ​ജു​വ​ിനെ കു​ള​ത്തി​ൽ നി​ന്ന് ക​യ​റ്റു​ന്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് മൃ​ത​ദേ​ഹം പി​ന്നീ​ട് ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കൊ​ര​ട്ടി പോ​ലീ​സ് സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു​പേ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

കൊ​ര​ട്ടി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സ്ഥി​രം കു​റ്റ​വാ​ളി​യാ​ണ് മ​രി​ച്ച ഷൈ​ജു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ക്കും.

Related posts

Leave a Comment