യാ​ത്ര​ക്കാ​ർ​ക്കു പ്രി​യ​ങ്ക​ര​മാ​യി കു​മ​ര​കം-​മു​ഹ​മ്മ യാത്രാബോ​ട്ടി​ലെ പു​സ്ത​ക​ശാ​ല; പുത്തൻ അനുഭവമെന്ന് യാത്രക്കാർ

കോ​ട്ട​യം: കു​മ​ര​ക​ത്തു​നി​ന്ന് മു​ഹ​മ്മ​യി​ലേ​ക്കു യാ​ത്ര​ക്കാ​ര്‍​ക്ക് വേ​മ്പ​നാ​ട്ടു​കാ​യ​ലി​ലേ കാ​റ്റേ​റ്റ് പു​സ്ത​ക​ങ്ങ​ളും വാ​യി​ക്കാം. ഒ​ഴു​കു​ന്ന പു​സ്ത​ക​ശാ​ല എ​ന്ന പേ​രി​ല്‍ മു​ഹ​മ്മ എ.​ബി. വി​ലാ​സം ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ലെ കു​ട്ടി​ക​ളാ​ണ് വേ​റി​ട്ട വാ​യ​നാ​നു​ഭ​വം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ എ​സ് -52 എ​ന്ന കു​മ​ര​കം-​മു​ഹ​മ്മ യാ​ത്രാ ബോ​ട്ടി​ലാ​ണ് പ്ര​ത്യേ​ക അ​ല​മാ​ര​യി​ല്‍ ലൈ​ബ്ര​റി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്നൂ​റോ​ളം പു​സ്ത​ക​ങ്ങ​ളാ​ണു ലൈ​ബ്ര​റി​യി​ലു​ള്ള​ത്.

ദൈ​ര്‍​ഘ്യ​മേ​റി​യ ഫെ​റി സ​ര്‍​വീ​സാ​ണ് കു​മ​ര​കം-​മു​ഹ​മ്മ റൂ​ട്ട്. 40 മി​നി​റ്റാ​ണ് യാ​ത്രാ സ​മ​യം. ഈ ​സ​മ​യം കു​റ​ച്ചു നേ​ര​മെ​ങ്കി​ലും മൊ​ബൈ​ല്‍ മാ​റ്റി​വ​ച്ച് പു​സ്ത​ക വാ​യ​ന​യി​ലൂ​ടെ യാ​ത്ര​യ്ക്ക് പു​തി​യ അ​നു​ഭ​വം സ​മ്മാ​നി​ക്കു​ക​യാ​ണ് ഒ​ഴു​കു​ന്ന പു​സ്ത​ക​ശാ​ല. വാ​യ​ന​യു​ടെ അ​നു​ഭ​വ​വും അ​ഭി​പ്രാ​യ​വും രേ​ഖ​പ്പെ​ടു​ത്താ​ന്‍ ബു​ക്കു​മു​ണ്ട്.

കു​മ​ര​കം-​മു​ഹ​മ്മ റൂ​ട്ടി​ലെ മ​റ്റൊ​രു ബോ​ട്ടി​ലും പു​സ്ത​ക​ശാ​ല സ്ഥാ​പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ് വി​ഭാ​ഗം.

പ്രി​ന്‍​സി​പ്പ​ല്‍ വി​ജോ കെ. ​കു​ഞ്ചെ​റി​യ, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഇ.​വി. വി​നോ​ദ്, ലീ​ഡ​ര്‍ ദേ​വ​ലാ​ല്‍, അ​ജ്ഞ​ന എം. ​നാ​യ​ര്‍, ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി. ​ആ​ശോ​ക് കു​മാ​ര്‍, ക്ല​സ്റ്റ​ര്‍ ക​ണ്‍​വീ​ന​ര്‍ മു​ഹ​മ്മ​ദ് ഹ​ഫീ​സ്, മാ​നേ​ജ​ര്‍ ജെ. ​ജ​യ​ലാ​ല്‍, മു​ഹ​മ്മ സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഷാ​ന​വാ​സ് ഹാ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​ഴു​കു​ന്ന പു​സ്ത​ക ശാ​ല​യു​ടെ പ്ര​വ​ര്‍​ത്ത​നം.

Related posts

Leave a Comment