കുമരകം: വിനോദസഞ്ചാരകേന്ദ്രമായ കുമരകം വഴിയുള്ള യാത്ര ദുഷ്കരമായി മാറി. കോണത്താറ്റ് പാലത്തിന്റെ സമീപത്തെ താല്കാലിക റോഡിലൂടെയുള്ള ഗതാഗതനിയന്ത്രണം മൂലം റോഡുമാർഗമുള്ള യാത്ര തടസപ്പെട്ടിരിക്കുകയാണ്. മണിക്കൂറുകൾ കാത്തു കിടന്നാലെ പാലത്തിന്റെ സമീപത്തെ റോഡിൽക്കൂടി മറുകര എത്താനാകൂ.
പ്രവേശനപാതയ്ക്കായി പൈലിംഗ് ജോലികൾ നടക്കുന്നതിനാലാണ് ഇന്നലെ മുതൽ വൺവേയായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
പൈലിംഗ് നടത്തുന്നതിനു സമീപത്തുള്ള ട്രാൻസ്ഫോർമർ ഇതുവരെ മാറ്റി സ്ഥാപിക്കാത്തതാണു ഗതാഗതക്കുരുക്കു വർധിക്കാൻ പ്രധാന കാരണം.
റോഡു മാർഗമുള്ള യാത്ര ദുഷ്കരമായതിനാൽ ജലമാർഗം തെരഞ്ഞെടുക്കാനും സഞ്ചാരികൾക്ക് കഴിയാതായിരിക്കുകയാണ്. ജലാശയങ്ങൾ പൂർണമായും ജർമൻ പോള കൈയടക്കിയിരിക്കുകയാണ്.