പോലീസിന്‍റെ ബുദ്ധിയ്ക്ക് മുന്നിൽ കള്ളന്‍റെ തന്ത്രം പാളി; മാല മോഷണം പോയെന്ന പരാതി ലഭിച്ചു; മാലയുമായി കള്ളൻ  കടയിലെത്തി വിൽക്കുന്നതിനിടെ കൈയോടെ പൊക്കി കുമരകം പോലീസ്

കു​മ​ര​കം: പ​ട്ടാ​പ്പ​ക​ൽ വൃ​ദ്ധ​ന്‍റെ മൂ​ന്നു പ​വ​ൻ സ്വ​ർ​ണ​മാ​ല ത​ട്ടി​യെ​ടു​ത്ത​യാ​ളെ അ​തി​വേ​ഗം പി​ടി​ക്കാ​നാ​യ​ത് പോ​ലീ​സി​ന്‍റെ സ​മ​ർ​ഥ​മാ​യ ഇ​ട​പെ​ട​ൽ. മാ​ല മോ​ഷ​ണം ന​ട​ന്ന വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ കോ​ട്ട​യ​ത്തെ ചി​ല ചെ​റു​കി​ട സ്വ​ർ​ണ​ക്ക​ട​ക​ളി​ൽ പോ​ലീ​സ് വി​വ​രം ധ​രി​പ്പി​ച്ചു. മോ​ഷ​ണ മു​ത​ലു​മാ​യി ഒ​രാ​ൾ വ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും വ​ന്നാ​ലു​ട​ൻ അ​റി​യി​ക്കാ​നു​മാ​യി​രു​ന്നു നി​ർ​ദേ​ശം. അ​തു​പോ​ലെ ത​ന്നെ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. പോ​ലീ​സ് പെ​ട്ടെ​ന്ന് ഇ​ട​പെ​ട്ട​തു​കൊ​ണ്ടു മാ​ത്ര​മാ​ണ് പ്ര​തി​യെ പി​ടി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

ര​ണ്ടു പോ​ലീ​സു​കാ​രെ മ​ഫ്തി​യി​ൽ കോ​ട്ട​യ​ത്തേ​ക്ക് അ​യ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 11.30-ന് ​വീ​ടി​ന്‍റെ വ​രാ​ന്ത​യി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന ക​ള​രി​ക്ക​ൽ തോ​മ​സ് ജോ​സ​ഫി(60)ന്‍റെ മാ​ല​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. മോ​ഷ്ടാ​വ് കു​മ​ര​കം ആ​ശാ​രി​ശേ​രി​ൽ ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ അ​നീ​ഷ് ( കു​ട​ക്ക​ന്പി -34), മോ​ഷ​ണ​മു​ത​ൽ വി​ൽ​ക്കാ​ൻ സ​ഹാ​യി​ച്ച അ​യ്മ​നം കൊ​ച്ചു​പു​ര​യ്ക്ക​ൽ അ​ജി​ത്ത് എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​യ​ത്തു​നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്നു​ള്ള അ​വ​ശ​ത മൂ​ലം സം​സാ​ര​ശേ​ഷി കു​റ​വു​ള്ള വ്യ​ക്തി​യാ​ണ് തോ​മ​സ് ജോ​സ​ഫ്. ഇ​യാ​ളു​ടെ ക​ഴു​ത്തി​ൽ നി​ന്നും മൂ​ന്ന​ര പ​വ​ൻ തു​ക്ക​മു​ള്ള മാ​ല പി​ടി​ച്ചു പ​റി​ച്ച് ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു അ​നീ​ഷ്. മാ​ല പി​ടി​ച്ചു​പ​റി​ച്ച​തോ​ടെ പ​രി​ഭ്രാ​ന്തി​യി​ലാ​യ തോ​മ​സ് ജോ​സ​ഫി​ന് പ്ര​തി​ക​രി​ക്കാ​നാ​യി​ല്ല. സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന സ​ഹോ​ദ​ര​ൻ ബോ​ബ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് മാ​ല മോ​ഷ്ടി​ക്ക​പ്പെ​ട്ട വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. ഉ​ട​നെ പോ​ലീ​സി​ൽ അ​റി​യി​ച്ചു.

കു​മ​ര​കം പോ​ലീ​സ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ പ്ര​തി മോ​ഷ​ണം ന​ട​ത്തി​യ ശേ​ഷം ഒ​രു ബൈ​ക്കി​നു പി​ന്നി​ൽ സ​ഞ്ച​രി​ച്ച് കു​മ​ര​കം ജം​ഗ്ഷ​നി​ലെ​ത്തി കോ​ട്ട​യ​ത്തേ​ക്കു​ള്ള ബ​സി​ൽ ക​യ​റി പോ​യ​താ​യി വി​വ​രം ല​ഭി​ച്ചു. ഉ​ട​ൻ ത​ന്നെ കോ​ട്ട​യ​ത്തെ ചി​ല ക​ട​ക​ളി​ൽ വി​വ​രം ധ​രി​പ്പി​ച്ചു. കോ​ട്ട​യ​ത്തെ ജ്വ​ല്ല​റി​യി​ൽ​മാ​ല വി​ൽ​ക്കാ​ൻ അ​യ്മ​നം സ്വ​ദേ​ശി​യാ​യ കൊ​ച്ചു​പു​ര​യ്ക്ക​ൽ അ​ജി​ത്തി​തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ശ്ര​മം ന​ട​ത്തി മാ​ല​ക്ക് 72000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ട​യു​ട​മ പ​ണം ന​ല്കി ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് വാ​ർ​ട് ആ​പ്പ് ഗ്രൂ​പ്പി​ൽ മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞ​ത്. ഉ​ട​നെ തി​രി​കെ വി​ളി​ച്ച് മാ​ല എ​വി​ടു​ന്നാ​ണെ​ന്ന് അ​ന്വേ​ഷി​ച്ചു. പ്ര​തി​ക​ളു​ടെ പ​രു​ങ്ങ​ൽ ക​ണ്ട​പ്പോ​ൾ ക​ട​ക്കാ​ർ ചേ​ർ​ന്ന് പി​ടി​ച്ചു​നി​ർ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ കു​മ​ര​കം എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. കു​മ​ര​കം എ​സ്ഐ ടി.​വി. ഷി​ബു, സി​പി​ഒ​മാ​രാ​യ ജോ​ണി, ശ​ശി​കു​മാ​ർ, ശ്രീ​ജി​ത്ത്, ദി​പു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts