കോട്ടയം: നാളുകള്‍ക്കുശേഷം വിപണിയില്‍ നാടന്‍ കുമ്പളങ്ങയ്ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു. ഇതോടെ കര്‍ഷകര്‍ക്ക് ഗുണമായി. കഴിഞ്ഞ കുറച്ചുനാളായി കുമ്പളങ്ങയ്ക്ക് 10 രൂപയില്‍ താഴെ മാത്രമാണ് ലഭിച്ചിരുന്നത്.
എന്നാല്‍ ഒരാഴ്ചയായി നെയ്കുമ്പളങ്ങയ്ക്ക് കിലോയ്ക്ക് 70 രൂപയും നാടന്‍ കുമ്പളങ്ങയ്ക്ക് 40 രൂപയുമാണു വില. ഏറ്റവും കുറഞ്ഞ മുതല്‍മുടക്കില്‍ കൃഷി ചെയ്യാവുന്നതും രോഗകീട ശല്യങ്ങള് ഏല്ക്കാത്തതുമായ കുമ്പളം നട്ടാല്‍ വിളവുറപ്പായ ഒരു കൃഷിയായിട്ടാണ് കര്‍ഷകര്‍ കരുതുന്നത്.
മൂത്രസംബന്ധമായ രോഗങ്ങള്‍ക്കും ശരീരഭാരം കുറയ്ക്കുന്നതിനും ഉള്‍പ്പെടെ നിരവധിയാളുകള്‍ കുമ്പളങ്ങ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വര്‍ധിച്ചിട്ടുണ്ട്.