തി​രു​വ​ന​ന്ത​പു​ര​ത്ത് മധ്യവയസ്കൻ മ​ർ​ദ​ന​മേ​റ്റ് മ​രി​ച്ചു; സംഭവത്തിൽ  മൂ​ന്നു പേ​ർ ക​സ്റ്റ​ഡി​യി​ൽ

കൊ​ച്ചു​വേ​ളി: തി​രു​വ​ന​ന്ത​പു​രം കൊ​ച്ചു​വേ​ളി​യി​ൽ മധ്യവയസ്കനെ മ​ർ​ദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി. കൊ​ച്ചു​വേ​ളി സ്വ​ദേ​ശി കു​രി​ശ​പ്പ​ൻ (എ​റി​ക്ക്-52) ആണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. കൊലപാതക കാരണം അറിവായിട്ടില്ല. നേ​ര​ത്തെ, കു​രി​ശ​പ്പ​നും നാ​ട്ടു​കാ​രി​ൽ ചി​ല​രും വാ​ക്കു​ത​ർ​ക്കം ന​ട​ന്നി​രു​ന്ന​താ​യി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Related posts