തോ​മ​സ് ചാ​ണ്ടി​ക്ക് തി​രി​ച്ച​ടി; റി​സോ​ർ​ട്ടി​ലെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് പൊ​ളി​ക്ക​ണം; നി​ലം​നി​ക​ത്ത​ൽ സാ​ധൂ​ക​രി​ക്കാ​ൻ തോ​മ​സ് ചാ​ണ്ടി ന​ൽ​കി​യ അ​പ്പീ​ൽ സ​ർ​ക്കാ​ർ ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: മുൻ ഗതാഗതമന്ത്രി തോ​മ​സ് ചാ​ണ്ടി ലേ​ക് പാ​ല​സ് റി​സോ​ർ​ട്ടി​ൽ നി​ലം നി​ക​ത്തി നി​ർ​മി​ച്ച പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് പൊ​ളി​ക്ക​ണം. നി​ലം​നി​ക​ത്ത​ൽ സാ​ധൂ​ക​രി​ക്കാ​ൻ തോ​മ​സ് ചാ​ണ്ടി ന​ൽ​കി​യ അ​പ്പീ​ൽ സ​ർ​ക്കാ​ർ ത​ള്ളി.

ആ​ല​പ്പു​ഴ മു​ൻ ക​ള​ക്ട​ർ ടി.​വി. അ​നു​പ​മ​യു​ടെ റി​പ്പോ​ർ​ട്ട് ചോ​ദ്യം​ചെ​യ്തു കൊ​ണ്ടു​ള്ള അ​പ്പീ​ലാ​ണ് ത​ള്ളി​യ​ത്. കൃ​ഷി വ​കു​പ്പാ​ണ് അ​പ്പീ​ൽ ത​ള്ളി​യ​ത്. വീ​ണ്ടും തെ​ളി​വെ​ടു​പ്പ് ന​ട​ത്ത​ണം എ​ന്നാ​യി​രു​ന്നു തോ​മ​സ് ചാ​ണ്ടി​യു​ടെ അ​പ്പീ​ൽ. തോ​മ​സ് ചാ​ണ്ടി​യു​ടെ വാ​ദം കൂ​ടി കേ​ട്ട​ശേ​ഷ​മാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം.

നി​ക​ത്തി​യ നി​ലം പൂ​ർ​വ സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്ന് കാ​ർ​ഷി​കോ​ൽ​പാ​ദ​ന ക​മ്മീ​ഷ​ണ​ർ ഉ​ത്ത​ര​വി​ട്ടു. പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ൽ പൊ​ളി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ണ​ർ നി​ർ​ദേ​ശി​ച്ചു.

Related posts